ക്രൈസ്തവ വിശ്വാസികളുടെ കസ്റ്റഡി മരണങ്ങൾ; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം

ലാഹോർ :കസ്റ്റഡിയിലിരിക്കുന്ന ക്രൈസ്തവർ തുടർച്ചയായി കൊല്ലപ്പെടുന്ന കേസുകൾ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ പ്രതിഷേധവുമായി വിശ്വാസി സമൂഹം രംഗത്ത്.

സെപ്റ്റംബര്‍ 17-ന് മോഷണകുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അന്‍പത്തിരണ്ടുകാരനായ ബഷീര്‍ മസി എന്ന കത്തോലിക്കന്‍ കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ പ്രതിഷേധം ശക്തമായത്. 2009 മുതല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ക്രൈസ്തവ വിശ്വാസിയാണ് ബഷീര്‍ മസി.

വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നിരപരാധികളായ ക്രൈസ്തവര്‍ക്ക് നേരെ മതനിന്ദ ആരോപണം ഉന്നയിക്കുന്നത് രാജ്യത്തു പതിവ് സംഭവമാണ്. ഈ പശ്ചാത്തലത്തില്‍ കസ്റ്റഡിയില്‍ എടുക്കുന്ന ക്രൈസ്തവര്‍ വലിയ ഭീഷണി നേരിടുകയാണ്. ആധുനികവും ശാസ്ത്രീയവുമായ കുറ്റാന്വേഷണത്തിനായി പോലീസിന്റെ പരിഷ്കാരം ആവശ്യമാണെന്ന് കത്തോലിക്ക മെത്രാന്‍ സമിതിയുടെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ (എന്‍.സി.ജെ.പി) വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ കാഷിഫ് അസ്ലം പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group