ന​​​​​വോ​​​​​ത്ഥാ​​​​​ന നാ​​​​​യ​​​​​ക​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ​​​​​ നി​​​​​ന്നു ചാ​​​​​വ​​​​​റ​​​​​യ​​​​​ച്ച​​​​​നെ ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​തി​​​​​നെ​​​​​തി​​​​​രേ വ്യാ​​​​​പ​​​​​ക പ്ര​​​​​തി​​​​​ഷേ​​​​​ധം

കോ​​​​​ട്ട​​​​​യം: കേ​​​​ര​​​​ള പാ​​​​ഠാ​​​​വ​​​​ലി പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ലെ ന​​​​​വോ​​​​​ത്ഥാ​​​​​ന നാ​​​​​യ​​​​​ക​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ​​​​​ നിന്നു ചാ​​​​​വ​​​​​റ​​​​​യ​​​​​ച്ച​​​​​നെ ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​തി​​​​​നെ​​​​​തി​​​​​രേ പ്രതിഷേധം ശക്തമാകുന്നു.പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി രാ​​​​ഷ്‌​​​​ട്രീ​​​​യ, സാ​​​​മു​​​​ദാ​​​​യി​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ അ​​​​ട​​​​ക്കം രം​​​​ഗ​​​​ത്തു​​​​വ​​​​ന്നു. ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യും ക​​​​ടു​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ന​​​​​വോ​​​​​ത്ഥാ​​​​​ന രാ​​​​ജ​​​​ശി​​​​ല്പി​​​​യാ​​​​യ വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ് അ​​​​ച്ച​​​​നെ കേ​​​​ര​​​​ള പാ​​​​ഠാ​​​​വ​​​​ലി ഏ​​​​ഴാം ക്ലാ​​​​സി​​​​ലെ ന​​​​വോ​​​​ത്ഥാ​​​​ന ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ​​​​ നി​​​​ന്നാ​​​​ണ് പൂ​​​​ർ​​​ണ്ണമാ​​​​യി ത​​​​മ​​​​സ്ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന സി​​​​ല​​​​ബ​​​​സി​​​​ലെ ഏ​​​​ഴാം ക്ലാ​​​​സ് സാ​​​​മൂ​​​​ഹ്യ​​​​ശാ​​​​സ്ത്രം പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ത്തി​​​​ലെ ന​​​​വ​​​​കേ​​​​ര​​​​ള സൃ​​​​ഷ്ടി​​​​ക്കാ​​​​യി എ​​​​ന്നു​​​​ള്ള എ​​​​ട്ടാം അ​​​​ധ്യാ​​​​യ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ന​​​​വോ​​​​ത്ഥാ​​​​ന നാ​​​​യ​​​​ക​​​​രെ​​​​പ്പ​​​​റ്റി വി​​​​വ​​​​ര​​​​ണ​​​​മു​​​​ള്ള​​​​ത്. സി​​​​​പി​​​​​എ​​​​​മ്മും ഡി​​​​​വൈ​​​​​എ​​​​​ഫ്ഐ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും സം​​​​​സ്ഥാ​​​​​ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​റ്റും ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ന്‍റെ പ​​​​ട​​​​വും മ​​​​റ്റും പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റു​​​​ണ്ട്. അ​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ​​​​ നി​​​​ന്നു ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ന്‍റെ സം​​​​ഭാവ​​​​ന​​​​ക​​​​ളെ ത​​​​മ​​​​സ്ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group