“പ്രിയ ബ​​​​ന​​​​ഡി​​​​ക്‌​​​​ട്, അ​​​​ങ്ങ​​​​യു​​​​ടെ സ​​​​ന്തോ​​​​ഷം പൂ​​​​ർ​​​​ണ​​​​മാ​​​​ക​​​​ട്ടെ” : ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ : ബ​​​​ന​​​​ഡി​​​​ക്‌​​​​ട് മാർപാപ്പയുടെ ശവസംസ്കാര ശുശ്രൂഷകളിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.

“മ​​​​ണ​​​​വാ​​​​ള​​​​ന്‍റെ വി​​​​ശ്വ​​​​സ്ത സ്നേ​​​​ഹി​​​​ത​​​​നാ​​​​യ ബ​​​​ന​​​​ഡി​​​​ക്‌​​​​ട്, അ​​​​വ​​​​ന്‍റെ സ്വ​​​​രം അ​​​​ങ്ങ് അ​​​​വ​​​​സാ​​​​നം, നി​​​​ത്യ​​​​ത​​​​യി​​​​ൽ കേ​​​​ൾ​​​​ക്കു​​​​മ്പോൾ അ​​​​ങ്ങ​​​​യു​​​​ടെ സ​​​​ന്തോ​​​​ഷം പൂ​​​​ർ​​​​ണ​​​​മാ​​​​ക​​​​ട്ടെ.” ബ​​​​ന​​​​ഡി​​​​ക്‌​​​​ട് പാ​​​​പ്പാ​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കി​​​​ടെ സു​​​​വി​​​​ശേ​​​​ഷ​​​​ പ്രസംഗത്തിൽ ഇ​​​​ങ്ങ​​​​നെ​​​​യാ​​​​ണു ത​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ ഫ്രാ​​​​ൻ​​​​സി​​​​സ് പാ​​​​പ്പാ ഉ​​​​പ​​​​സം​​​​ഹ​​​​രി​​​​ച്ച​​​​ത്.

പി​​​​താ​​​​വി​​​​ന്‍റെ ക​​​​ര​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ത്മാ​​​​വി​​​​നെ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഈ​​​​ശോ​​​​യെ​​​​പ്പോ​​​​ലെ ബ​​​​ന​​​​ഡി​​​​ക്‌​​​​ട് ത​​​​ന്‍റെ ജീ​​​​വി​​​​ത​​​​വും പി​​​​താ​​​​വി​​​​നു​​​​ള്ള ഒ​​​​രു നി​​​​ര​​​​ന്ത​​​​ര സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​മാ​​​​ക്കി മാ​​​​റ്റി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ഫ്രാൻസിസ് പാ​​​​പ്പാ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. ഇ​​​​ട​​​​യ​​​​ന്മാ​​​​രു​​​​ടെ ജീ​​​​വി​​​​തം ഇ​​​​ത്ത​​​​രം സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​ന്‍റേ​​​​താ​​​​യി മാ​​​​റ​​​​ണം. ദൈ​​​​വ​​​​ജ​​​​ന​​​​ത്തി​​​​നു യ​​​​ഥാ​​​​സ​​​​മ​​​​യം ആ​​​​ത്മീ​​​​യ​​​​ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന ഇ​​​​ട​​​​യ​​​​ന്മാ​​​​ർ ആ​​​​ത്മ​​​​സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ അ​​​​തി​​​​നു​​​​ള്ള ഊ​​​​ർ​​​​ജം സം​​​​ഭ​​​​രി​​​​ക്ക​​​​ണം. പ്രാ​​​​ർ​​​​ത്ഥനാ​​​​പൂ​​​​ർ​​​​വ​​​​ക​​​​മാ​​​​യ സ​​​​മ​​​​ർ​​​​പ്പ​​​​ണം കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി​​​​യാ​​​​ണ്. വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നി​​​​റ​​​​ഞ്ഞ​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ, ക​​​​ർ​​​​ത്താ​​​​വ് ആ ​​​​പ്രാ​​​​ർ​​​​ത്ഥന​​​​യും സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​വും സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ഇ​​​​ട​​​​യ​​​​ന്മാ​​​​രെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യും.

ബ​​​​ന​​​​ഡി​​​​ക്‌​​​​ട് പാ​​​​പ്പാ ത​​​​ന്‍റെ ജീ​​​​വി​​​​തം മു​​​​ഴു​​​​വ​​​​ൻ സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ന്‍റെ എ​​​​ണ്ണ​​​​കൊ​​​​ണ്ടു ജ്വ​​​​ലി​​​​പ്പി​​​​ച്ച ദീ​​​​പം ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ചു. അ​​​​തു പ്ര​​​​ഘോ​​​​ഷി​​​​ക്കു​​​​ക​​​​യും സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. ഈ​​​​ശോ​​​​യു​​​​ടെ ക​​​​ല്ല​​​​റ​​​​യി​​​​ലെ​​​​ത്തി​​​​യ സ്ത്രീ​​​​ക​​​​ളെ​​​​പ്പോ​​​​ലെ, കൃ​​​​ത​​​​ജ്ഞ​​​​ത​​​​യു​​​​ടെ​​​​യും പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ​​​​യും സു​​​​ഗ​​​​ന്ധ​​​​ദ്ര​​​​വ്യ​​​​ങ്ങ​​​​ളും ലേ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി നാം ഇ​​​​വി​​​​ടെ കൂ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്, ഒ​​​​രി​​​​ക്ക​​​​ലും അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ത്ത സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ ഒ​​​​ര​​​​ട​​​​യാ​​​​ളം​​​​ കൂ​​​​ടി ന​​​​ൽ​​​​കാ​​​​ൻ. അ​​​​ദ്ദേ​​​​ഹം ന​​​​മു​​​​ക്കു ന​​​​ൽ​​​​കി​​​​യ അ​​​​തേ ജ്ഞാ​​​​ന​​​​ത്തോ​​​​ടും സ്നേ​​​​ഹ​​​​ത്തോ​​​​ടും സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തോ​​​​ടും​​​​ കൂ​​​​ടി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ത്മാ​​​​വി​​​​നെ ന​​​​മു​​​​ക്ക് ദൈ​​​​വ​​​​തൃ​​​​ക്ക​​​​ര​​​​ങ്ങ​​​​ളി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം -​​​​ ഫ്രാൻസിസ് മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group