ഫാ.​സ്റ്റാ​ൻ സ്വാ​മി​യു​ടെ മ​ര​ണം: ലോ​ക്സ​ഭ​യി​ൽ ചർച്ചയ്ക്കയി നോ​ട്ടീ​സ്…

  ന്യൂഡൽഹി :മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ​സ്റ്റാ​ൻ സ്വാ​മി​യു​ടെ മ​ര​ണ​ത്തി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ൽ നോ​ട്ടീ​സ്.
  ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യാ​ണ് വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. കൂടാതെ ഡ​ൽ​ഹി അ​ന്തേ​രി​യ മോ​ഡി​ൽ സ്ഥി​തി ചെ​യ്തി​രു​ന്ന ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യം പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ ച​ർ​ച്ച വേ​ണ​മെ​ന്നും ഡീ​ൻ കുര്യാക്കോസ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.ക്രൈസ്തവർക്കെതിരെ ആക്രമണം തുടരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം എം പി ഉന്നയിച്ചത്.


  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
  Follow this link to join our
   WhatsApp group

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
  Follow this link to join our
   Telegram group