വധശിക്ഷ തെറ്റ് : നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍

വധശിക്ഷ തെറ്റാണെന്ന നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍.

യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം പ്രതിനിധി മോൺസിഞ്ഞോർ ജാനുസ് ഉർബാൻചിക് കഴിഞ്ഞ ദിവസം പോളണ്ടിലെ വാര്‍സോയിൽ നടത്തിയ പ്രഭാഷണത്തിലാണ് തിരുസഭയുടെ പ്രബോധനം വീണ്ടും ആവര്‍ത്തിച്ചത്. വധശിക്ഷയും കുറ്റവാളികളെന്ന് കരുത്തപ്പെടുന്നവർക്കു എതിരായ പീഡനങ്ങളും മനുഷ്യാന്തസ്സിനെതിരായ പ്രവർത്തിയെന്നും മനുഷ്യന്റെ സമഗ്രതയെ ലംഘിക്കുന്ന എല്ലാത്തരം പീഡനങ്ങളേയും തങ്ങൾ അപലപിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യാന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാത്തരം പ്രവർത്തികളും, മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും മാനിച്ചുകൊണ്ടുള്ളതാകണം. ഈ ഒരു അർത്ഥത്തിൽ, എത്ര വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെങ്കിലും, അന്വേഷണ പ്രക്രിയയിൽ, പീഡനങ്ങൾക്കെതിരായ എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നത് ഉറപ്പു വരുത്തണം. വിചാരണയിലേക്ക് വിവരങ്ങൾ തേടുക എന്ന ഏക ഉദ്ദേശം മുന്നിൽ വച്ച് ആളുകളെ തടങ്കലിൽ വയ്ക്കുന്നതും ഇത്തരത്തിൽ അനുവദിക്കപ്പെടാൻ പാടില്ലെന്ന് വത്തിക്കാന്റെ പ്രതിനിധി ഓർമ്മിപ്പിച്ചു.

കുറ്റകൃത്യം എത്ര വലുതാണെങ്കിലും, പ്രതിയായ ആളുടെ അന്തസ്സിനെ അത് പൂർണ്ണമായി ഇല്ലാതാക്കുന്നില്ല. അതുകൊണ്ടുതന്നെ, എത്ര വലിയ അപരാധം ചെയ്ത ആളാണെങ്കിലും, അദ്ദേഹത്തിന് വധശിക്ഷ നൽകുന്നത്, മോചനം നേടാനുള്ള അയാളുടെ സാധ്യതകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group