ഡിസംബർ 25: ക്രിസ്തുമസ് ദിനം

മനുഷ്യകുലത്തിന്റെ രക്ഷകനായി ദൈവം ഭൂമിയില്‍ പിറന്ന ദിവസം. പരിണാമ പ്രക്രിയകള്‍ക്കും മേലേ, ദൈവം യഥാര്‍ത്ഥ മനുഷ്യനായി തീര്‍ന്ന അതിബ്രഹത്തായ സംഭവം.

ക്രിസ്തുമസ് നമ്മോട്‌ പറയുന്നു: ഒറ്റക്ക് നമുക്കൊരിക്കലും അതിനു (ജന്മ പാപം) പരിഹാരം കാണത്തക്ക രീതിയില്‍ നമ്മുടെ ലോകത്ത് ആഴത്തിലുള്ള മാറ്റങ്ങള്‍ വരുത്തുക സാധ്യമല്ല. ഒറ്റക്ക് നമുക്ക്‌ നമ്മുടെ ലോകത്തെ നല്ലതും ചീത്തയുമാക്കി മാറ്റുവാന്‍ കഴിയും, പക്ഷേ അതിനെ രക്ഷിക്കുവാന്‍ കഴിയുകയില്ല. അതിനാലാണ് ക്രിസ്തു വന്നിരിക്കുന്നത്. അമ്മയുടെ വയറ്റില്‍ ഭ്രൂണമായി തീര്‍ന്നത് മുതല്‍ നമ്മെ പൊതിഞ്ഞിരിക്കുന്ന ‘ആദി പാപമെന്ന’ ധാര്‍മ്മിക രോഗത്തില്‍ നിന്നും നമുക്ക്‌ തനിയെ രക്ഷപ്പെടുവാന്‍ സാധിക്കുകയില്ല. ക്രിസ്തുവിന്റെ ജനനം നമുക്ക്‌ പ്രതീക്ഷ നല്‍കുന്നു, ശരിയായ ക്രിസ്തീയ ശുഭാപ്തിവിശ്വാസം: എനിക്കിത് ചെയ്യുവാന്‍ സാദ്ധ്യമല്ല, പക്ഷേ അവന്‍ എന്റെ സഹായത്തിനുണ്ട്! ഇതാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തില്‍ അടങ്ങിയിരിക്കുന്ന രഹസ്യം.

ക്രിസ്തുമസ് രാത്രിയും പകലും ധ്യാനാത്മകമായ അവലോകനത്തിനുള്ള അവസരങ്ങളാണ്. നമുക്കായി അവതാരമെടുത്ത സ്നേഹത്തിന്റെ രഹസ്യങ്ങളെ കുറിച്ച് ധ്യാനിക്കുന്നതിനു വിവിധ മാനങ്ങള്‍ നമുക്ക്‌ കണക്കിലെടുക്കാം. ആദ്യമായി, ക്രിസ്തുമസ്സിന്റെ പ്രകാശത്തേയും, സന്തോഷത്തേയും കുറിച്ച് മനനം ചെയ്യാം, എന്നാല്‍ യേശുവിന്റേയും, പരിശുദ്ധ മാതാവിന്റേയും ദുഃഖങ്ങളും, സഹനങ്ങളും, അവര്‍ക്ക്‌ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍: കൊടിയ തണുപ്പ്‌, തൃപ്തികരമല്ലാത്ത സ്ഥലം, അപകടങ്ങള്‍.. ഇവയെപ്പറ്റി മനസ്സില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

ഇവയെപ്പറ്റി ചിന്തിക്കുമ്പോള്‍ പുല്‍ക്കൂടിനരികില്‍ നിന്ന് ജപമാല ചൊല്ലുന്നതും നന്നായിരിക്കും. ‘അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ബെത്ലഹേമിലെ അനുഗ്രഹിക്കപ്പെട്ട ഗ്രോട്ടോ! ഈ മണിക്കൂറില്‍ നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യാത്തത്‌ ആരാണ്? ലോകൈക രാജാവിന്റെ ഐശ്വര്യപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ രാജധാനി ആഗ്രഹിക്കാത്തവര്‍ ആരാണ്?
യേശു ക്രിസ്തുവിന്റെ ജീവിതത്തെ കുറിച്ചുള്ള ധ്യാനം’ എന്ന തന്റെ പുസ്തകത്തില്‍ വേദപാരംഗതനായ വിശുദ്ധ ബെനവന്തൂര മേല്‍പ്പറഞ്ഞ പശ്ചാത്തലത്തെപറ്റി പറഞ്ഞിരിക്കുന്നത് പോലെ “നിങ്ങള്‍ അവിടെ കുറച്ചു നേരം തങ്ങി, മുട്ടിന്‍മേല്‍ നിന്ന് ദൈവപുത്രനെ ആരാധിച്ചു, അവന്റെ അമ്മയെ വണങ്ങി, വിശുദ്ധ ഔസേപ്പിനെ വാഴ്ത്തി, അതിനാല്‍, പുല്‍ക്കൂട്ടില്‍ കിടക്കുന്ന പൈതലായ യേശുവിന്റെ പാദങ്ങളില്‍ ചുംബിക്കുക, കൂടാതെ യേശുവിനെ നമ്മുടെ ജീവിതത്തിലുടനീളം മുറുകെപഠിക്കുവാനുള്ള അനുവാദത്തിനായി പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കുക.

ഉണ്ണിയേശുവിനെ നിങ്ങളുടെ കൈകളില്‍ എടുത്ത്‌ അവന്റെ മനോഹരമായ മുഖത്തേക്ക്‌ നോക്കുക. ആദരപൂര്‍വ്വം ആ മുഖത്ത്‌ ചുംബിക്കുകയും അവനോടൊപ്പം ആനന്ദിക്കുകയും ചെയ്യുക.’ നിനക്കിത് ചെയ്യുവാന്‍ സാധിക്കും, കാരണം അവന്‍ വന്നിരിക്കുന്നത് തന്നെ തന്നെ ഭക്ഷണമാക്കി നല്‍കികൊണ്ട് പാപികളെ മോക്ഷത്തിലേക്ക് നയിക്കുവാന്‍ വേണ്ടിയാണ്.’


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group