പിവിഎസ് ഫോര്‍ഡ് കമ്പനിയ്ക്കെതിരെ കേസുമായി ദീനസേവന സന്യാസിനീ സമൂഹം..

കണ്ണൂർ: പിവിഎസ് ഫോർഡ് കമ്പനിക്കെതിരെ കേസുമായി ദീനസേവന സന്യാസിനി സമൂഹം.വ്യവസായ സ്ഥാപനത്തിന് വാടകയ്ക്കു കൊടുത്ത സ്ഥലത്തിന് വാടക നൽകുകയോ സ്ഥലം ഒഴിഞ്ഞുകൊടുക്കുകയോ ചെയ്യുന്നില്ലെന്നാണ് പരാതി.
പട്ടുവത്തെ ദീനസേവന സന്യാസിനീ സമൂഹത്തിന്റെ കണ്ണൂര്‍ താഴെചൊവ്വ തങ്കേക്കുന്നിലുള്ള സ്ഥലമാണ് പിവിഎസ് ഗ്രൂപ്പിന്റെ പിവിഎസ് ഫോര്‍ഡ് കമ്പനിക്കുവേണ്ടി വാടകയ്ക്കു കൊടുത്തത്. എട്ടുവര്‍ഷം മുൻപാണ് രണ്ടേക്കര്‍ സ്ഥലവും കെട്ടിടവും വാടകയ്ക്കു കൊടുത്തത്. ദീനസേവന സന്യാസിനീ സമൂഹത്തിനു കീഴില്‍ പട്ടുവത്തുള്ള എണ്ണൂറോളം വരുന്ന അഗതികളെ പരിപാലിക്കുന്നതിനുള്ള ഏക വരുമാനമാര്‍ഗമായിരുന്നു ഇത്.

എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി വാടക നല്‍കുന്നില്ല. വാടക നല്‍കാത്തതിനാല്‍ സ്ഥലം ഒഴിഞ്ഞുനല്‍കാന്‍ പലതവണ നോട്ടീസ് അയച്ചിട്ടും മറുപടിയും ലഭിച്ചില്ല. കരാറില്‍ ഒപ്പുവച്ച പിവിഎസ് ഗ്രൂപ്പ് എംഡി നിതീഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കണ്ണൂര്‍ സബ് കോടതിയെ സമീപിച്ചിരിക്കുകയാണ് ദീനസേവന സന്യാസിനീ സമൂഹം അധികൃതര്‍


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group