ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല കേ​ന്ദ്ര​മാ​ക്കി ക്രൈസ്തവ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല കേ​ന്ദ്ര​മാ​ക്കി ദേ​ശീ​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ക്രൈ​സ്ത​വ വി​ദ്യാ​ർ​ത്ഥിക​ൾ​ക്കു​വേ​ണ്ടി പു​തി​യ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി ക്രി​സ്ത്യ​ൻ സ്റ്റു​ഡ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ (യു​സി​എ​സ്എ​ഫ്)​എ​ന്നാ​ണു സം​ഘ​ട​ന​യു​ടെ പേ​ര്.

ക​ഴി​ഞ്ഞ​ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ൽ സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ളാ​യി ഡെ​ന്നി സെ​യി​ൽ​സ് -പ്ര​സി​ഡ​ന്‍റ്, ദീ​പ ഇ​മ്മാ​നു​വ​ൽ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​ഡ്വി​ൻ ഷാ​ജി-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​മാ​രാ​യി ആ​ന്‍റ​ണി ജോ​സ​ഫ് (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), സോ​ന ഡേ​വി​സ് (സ്പോ​ണ്‍സ​ർ​ഷി​പ്പ്), അ​ഖി​ല അ​ഗ​സ്റ്റി​ൻ (മീ​ഡി​യ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളെ​യും പൈ​തൃ​ക​ങ്ങ​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും ക്രൈ​സ്ത​വ വി​ദ്യാ​ർ​ത്ഥിക​ളെ സം​ഘ​ടി​പ്പി​ക്കു​ക, സ​മു​ദാ​യ നി​ല​പാ​ടു​ക​ളോ​ട് ചേ​ർ​ത്തു​നി​ർ​ത്തു​ക, സാ​മൂ​ഹി​ക, രാ​ഷ്‌​ട്രീ​യ, വി​ദ്യാ​ഭ്യാ​സ, മാ​ന​സി​ക ശാ​ക്തീ​ക​ര​ണ​ങ്ങ​ൾ​ക്കു സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് സം​ഘ​ട​ന മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group