ഇത് കർഷകരുടെ 'വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ'; ഡിജിറ്റൽ കർഷക സേവനങ്ങൾക്കായി 'ആശ്രയ' കേന്ദ്രങ്ങൾ വരുന്നു ഇത് കർഷകരുടെ 'വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ'; ഡിജിറ്റൽ കർഷക സേവനങ്ങൾക്കായി 'ആശ്രയ' കേന്ദ്രങ്ങൾ വരുന്നു
Wednesday, 27 Nov 2024 00:00 am

marianvibes

കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സേവനങ്ങളും മറ്റ് സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാകുവാൻ സഹായകമാകുന്ന 'ആശ്രയ' കാർഷിക സേവനകേന്ദ്രങ്ങള്‍ രൂപീകരിച്ച്‌ സർക്കാർ ഉത്തരവായി.

സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്. കൃഷിവകുപ്പ് നാഷണല്‍ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായത്തില്‍ എഐഎംഎസ് (AIMS) പോർട്ടലിലൂടെ കർഷകർക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

അതോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനായ കതിർ (KATHIR – Kerala Agriculture Technology Hub and Information Repository) പോർട്ടലിലൂടെയും കൃഷി വകുപ്പിന്റെ സേവനങ്ങള്‍ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കൃഷിവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാക്കുന്നതിനായാണ് ആശ്രയ കാർഷിക സേവന കേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

നിലവില്‍ പ്രവർത്തിച്ചുവരുന്ന സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങള്‍, കൃഷിശ്രീ സെന്ററുകള്‍, അഗ്രോ സർവീസ് സെന്ററുകള്‍, കാർഷിക കർമ്മ സേനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും ആദ്യ ഘട്ടത്തില്‍ ‘ആശ്രയ’ ഡിജിറ്റല്‍ കർഷക സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഈ വർഷം കാർഷിക പ്രാധാന്യമുള്ളതും ചെറുകിട നാമമാത്ര കർഷകർ കൂടുതലുള്ളതുമായ പ്രദേശം കണ്ടെത്തി പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും ആശ്രയ കേന്ദ്രങ്ങള്‍ ആരംഭിക്കുക. 

വിജയ സാധ്യത വിലയിരുത്തിയായിരിക്കും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആശ്രയ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുക. ഓരോ കൃഷിഭവൻ പരിധിയിലും ഒരു കർഷക സേവന കേന്ദ്രമെന്നതാണ് ലക്ഷ്യം.കൃഷിഭവൻ പരിധിയില്‍ ലഭ്യമായിട്ടുള്ള എഐഎംഎസ് രജിസ്ട്രേഷൻ, നെല്ല്/ പച്ചത്തേങ്ങ/ കൊപ്ര സംഭരണ രജിസ്ട്രേഷൻ, എസ്‌എംഎഎം(SMAM) രജിസ്ട്രേഷൻ ഉള്‍പ്പെടെ ഇതര സാങ്കേതിക സേവനങ്ങളും കർഷകർക്ക് ഈ കേന്ദ്രം വഴി ലഭ്യമാക്കും. 

ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ സേവനങ്ങളും കർഷകർക്ക് ലഭ്യമാക്കുവാൻ ആവശ്യമായ പ്രധാന സേവനകേന്ദ്രമായി പ്രവർത്തിച്ച്‌ കർഷകരുടെ ഒരു ‘വണ്‍ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ’ ആയാണ് ആശ്രയ പ്രവർത്തിക്കുക. കർഷകന് സേവന കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ് നിരക്ക് ഈടാക്കുന്നതാണ്. കൃഷിയിടത്തിലെത്തി നടത്തുന്ന സേവനങ്ങള്‍ക്കും പുതിയ സേവനങ്ങള്‍ക്കും നിരക്ക് പ്രാദേശികമായി നിശ്ചയിച്ചു നല്‍കും.

 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m