കത്തീഡ്രൽ ചുവരുകളിൽ വീണ്ടും ക്രൈസ്തവ വിരുദ്ധ മുദ്രാവാക്യങ്ങൾ..

ഡെൻവർ: ഡെൻവറിലെ കത്തീഡ്രൽ ബസിലിക്ക ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസംപ്ഷന്റെ ചുവരുകളിൽ വീണ്ടും കത്തോലിക്ക വിരുദ്ധ മുദ്രാവാക്യങ്ങൾ. ചുവന്ന സ്പ്രേ പെയിന്റ് കൊണ്ടാണ് സാത്താൻ ഇവിടെ ജീവിക്കുന്നു എന്ന് തുടങ്ങുന്ന നിരവധി ക്രൈസ്തവ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നത്.

കൊളറാഡോയിലെ കത്തോലിക്കാ സ്ഥാപനങ്ങൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണപരമ്പരയിലെ ഏറ്റവും പുതിയതാണ് സംഭവമാണിത് .

ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് ഈ ചുവരെഴുത്തുകൾ കണ്ടത്.ചുവരെഴുത്തുകൾ ഇടവകക്കാർ ചേർന്ന് വൃത്തിയാക്കി.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group