വിശുദ്ധ കുര്‍ബാന അവഹേളനം; നാളെ പ്രായശ്ചിത്ത പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും

മോഷണത്തിനിടെ മെക്സിക്കോയിലെ ഗ്വാനജുവാറ്റോ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അവഹേളിക്കപ്പെട്ടതായി റിപ്പോര്‍ട്ട്.

വിശുദ്ധ കുർബാന, തിരുശേഷിപ്പ്, സക്രാരി, മെഴുകുതിരി സ്റ്റാൻഡ്, മൈക്രോഫോൺ, എന്നിവ ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. പ്രധാന വാതിലിൻ്റെ പൂട്ടില്‍ അക്രമികള്‍ കേടുപാടുകൾ വരുത്തിയിരുന്നു.

സംഭവത്തെ അപലപിച്ച ഫാ. വെലെസ് വർഗാസ്, വേദനാജനകമായ അത്തരം പ്രവൃത്തികൾ ചെയ്തവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തു. വാഴ്ത്തിയ തിരുവോസ്തി ചിതറികിടക്കുന്നുണ്ടായിരിന്നുവെന്നും വിശുദ്ധ കുര്‍ബാനയോടുള്ള അവഹേളനമായതിനാല്‍ പാപപരിഹാരത്തിൻ്റെ മണിക്കൂര്‍ ആചരിക്കണമെന്നും ലിയോൺ അതിരൂപത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രായശ്ചിത്ത പ്രാര്‍ത്ഥനാദിനത്തില്‍ പങ്കുചേരാന്‍ അതിരൂപത, എല്ലാ വൈദികരെയും വിശ്വാസികളെയും ക്ഷണിച്ചു. എല്ലാ ഇടവകകളിലും സെമിനാരികളിലും നാളെ ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് പാപപരിഹാരത്തിൻ്റെ മണിക്കൂര്‍ ആചരിക്കുവാനാണ് നിര്‍ദ്ദേശം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group