പതിനാറിലധികം ദേവാലയങ്ങൾ അടച്ചുപൂട്ടിയിട്ടും അൾജീരിയായിൽ ക്രൈസ്തവ വിശ്വാസം തഴച്ചു വളരുന്നു…

അൾജീരിയ: കഴിഞ്ഞ ഏതാനും വർഷങ്ങളായി അൾജീരിയൻ ഭരണകൂടം 16 ക്രൈസ്തവ ദേവാലയങ്ങൾ അടച്ചുപൂട്ടിയിട്ടും രാജ്യത്ത് ക്രൈസ്തവ വിശ്വാസം തഴച്ചു വളരുന്നതായി റിപ്പോർട്ട് .

യുഎസ് ഗവൺമെന്റ് വാച്ച് ഡോഗിന്റേയാണ് റിപ്പോർട്ട്.കൂടാതെ ദൈവനിന്ദാക്കുറ്റം ചുമത്തി വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതും ഇവിടെ സാധാരണ സംഭവമാണ്. 99 ശതമാനം സുന്നി മുസ്ലീം ജനസംഖ്യയുളള രാജ്യമാണ് അൾജീരിയ. അൾജീരിയായിലെ നിയമവ്യവസ്ഥ ആർട്ടിക്കിൾ 144 ദൈവനിന്ദയെ ക്രിമിനൽ കുറ്റമായിട്ടാണ് നിർവചിച്ചിരിക്കുന്നത്

ഇങ്ങനെയൊക്കെയാണെങ്കിലും അൾജീരിയായിൽ ക്രൈസ്തവപ്രാതിനിധ്യം വർധിച്ചുവരുന്നതായിട്ടാണ് കണക്കുകൾ

2008 ൽ പതിനായിരം ക്രൈസ്തവരായിരുന്നു ഉണ്ടായിരുന്നത്. 2015ആയപ്പോൾ അത് 380,000 ആയി. ഈ വർഷങ്ങളിൽ അത് അമ്പതിനായിരത്തിലധികo ആയിട്ടുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group