ഭ്രൂണഹത്യ തലമുറകളെ ഇല്ലാതാക്കുന്ന മഹാവിപത്ത്: കെസിബിസി പ്രൊലൈഫ്..

കൊച്ചി :ഓരോ ഭ്രൂണഹത്യകളും തലമുറയെ ഇല്ലാതാക്കുന്ന മഹാവിപത്താണെന്ന് ഓർമ്മപ്പെടുത്തി കെസിബിസി പ്രൊലൈഫ് സമിതി. ഗര്‍ഭസ്ഥശിശുവിന്റെ ജനിക്കാനുള്ള അവകാശം ഇല്ലായമ ചെയ്യുന്ന ഗര്‍ഭച്ഛിദ്രത്തിനെതിരേ മനഃസാക്ഷിയുണരണമെന്നു സമിതി ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതിയും പ്രസിഡന്റ് സാബു ജോസും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഉദരത്തിലെ കുഞ്ഞിനു ജനിക്കുവാന്‍ അവകാശമുണ്ടെന്നും ഗര്‍ഭസ്ഥശിശു മറ്റൊരു വ്യക്തിയാണെന്നുo വിധി പ്രഖ്യാപിച്ച കേരള ഹൈക്കോടതി ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിനെ അഭിനന്ദിക്കുന്നതായും അറിയിച്ചു. ഇത്തരം നീതിയുടെ ഉറച്ചനിലപാടുകള്‍ എടുക്കുവാന്‍ ഉറച്ചമൂല്യബോധമുള്ള ജഡ്ജിമാര്‍ക്ക് മാത്രമേ കഴിയുള്ളൂവെന്നും സമതി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group