ലഹരി ഭീകരതക്കെതിരെ പ്രതിഷേധ നിൽപ് ധർണ്ണ നാളെ

കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ നാളെ (ആഗസ്റ്റ് 30 ചൊവ്വ) രാവിലെ 10.30ന് എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുൻപിൽ പ്രതിഷേധ നിൽപ് ധർണ്ണ നടത്തും.

കേരള മദ്യ വിരുദ്ധ എകോപന സമിതിയുടെയും , കെ.സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധർണ്ണ കേരള മദ്യ വിരുദ്ധ എകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. കെ.സി ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിക്കും. ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിൽ നടത്തുന്ന സമരത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഷൈബി പാപ്പച്ചൻ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group