ക്രിസ്തു സ്നേഹത്തിന്റെ മഹനീയ സാക്ഷ്യമായി സിസ്റ്റർ ഷാന്റി തന്റെ വൃക്ക പകുത്തു നൽകിയതിലൂടെ ഡയാനയ്ക്കു ലഭിച്ചത് പുതുജീവിതം..

കൊച്ചി : ക്രിസ്തു സ്നേഹത്തിന്റെ മഹനീയ സാക്ഷ്യമായി സിസ്റ്റർ ഷാന്റി തന്റെ വൃക്ക പകുത്തു നൽകിയതിലൂടെ ഡയാനയ്ക്കു ലഭിച്ചത് പുതുജീവിതം.ക്രിസ്തുദാസി സമൂഹാംഗവുമായ സിസ്റ്റർ ഷാന്റിയാണ് ഇരുവൃക്കകളും തകരാറിലായ ഇരിഞ്ഞാലക്കുട കരോട്ടുകര സ്വദേശിനിയായ ഡയാനയ്ക്കു പുതുജീവിതം സമ്മാനിച്ചത്.31 വയസുള്ള ഡയാനയുടെ വൃക്കകളില്‍ ഒന്ന് പണ്ട് തൊട്ടേ പ്രവർത്തിക്കുന്നേയില്ലായിരിന്നു. മറ്റൊന്ന് 15 വയസു മുതൽ രോഗബാധിതമായിരിന്നു. തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ് കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ രക്ഷപ്പെടുമെന്നുള്ള നിർദ്ദേശം ലഭിക്കുന്നത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ക്രിസ്തുദാസി സമൂഹാംഗമായ സിസ്റ്റർ ഷാന്റി ദാതാവായി മുന്നോട്ടു വന്നത്.

ഡയാനയുടെ യഥാർത്ഥ സ്ഥിതി അറിഞ്ഞ സിസ്റ്റർ ഷാന്റി വൃക്ക പകുത്തു നല്കുവാന്‍ സന്നദ്ധയാകുകയായിരിന്നു. ക്രിസ്തുദാസി സമൂഹത്തിന്റെ ജനറാളമ്മ സമ്മതം മൂളിയതോടെ ഏവര്‍ക്കും ഇരട്ടി സന്തോഷം. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം എറണാകുളം ലിസി ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമായി…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group