ഉത്ഥിതനായ ക്രിസ്തു തങ്ങളുടെ മുമ്പിൽ വീണ്ടും വന്ന് നിന്നപ്പോൾ തന്നെ, ഗുരുവിൽ അവിശ്വസിച്ചതിന്റെ കുറ്റബോധത്താൽ ശിരസ്സു കുനിച്ചുനിന്ന തോമസിനെ, എടാ മോനെ തോമസേ… നീ എന്റെ അടുത്തേയ്ക്ക് വന്ന്, എന്റെ ശരീരത്തിലെ മുറിവുകൾ കാണുകയും നിന്റെ വാശി പോലെ തന്നെ, എന്റെ മുറിവുകളിൽ നിന്റെ കൈകൾ വച്ച് എന്നിൽ വിശ്വസിക്കുക എന്ന് ക്രിസ്തു തോമസിനോട് പറഞ്ഞപ്പോൾ, ക്രിസ്തുവിന്റെ തിരുമുറിവുകളിൽ കൈകൾ വയ്ക്കുവാനുള്ള ധൈര്യം തോമസിന് ഉണ്ടായോ..? സാധ്യതയില്ല എന്നാണ് എന്റെ നിഗമനം. 11 ശിഷ്യൻമാരിൽ നിന്ന് തന്റെ പേര് ചൊല്ലി വിളിച്ചപ്പോൾ തന്നെ ക്രിസ്തുവിന്റെ കാൽക്കൽ മുട്ടുകുത്തി എന്റെ കർത്താവേ… എന്റെ ദൈവമേ… എന്ന് നിലവിളിക്കാൻ മാത്രമേ തോമസിന് കഴിഞ്ഞുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്… ആ നിലവിളി പിന്നീട് ലോകത്തിലെ ഏറ്റവും വലിയ വിശ്വാസ സത്യമായി പ്രഘോഷിക്കപ്പെടുകയും ചെയ്തു…
കടപ്പാട് :സി. സോണിയ തെരേസ് ഡി. എസ്. ജെ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group