വൈദികന്റെ കൊലപാതകം : പ്രതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് രൂപതാ നേതൃത്വം …

വിയറ്റ്നാമിൽ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കവെ കൊല്ലപ്പെട്ട ഡൊമിനിക്കൻ സഭാംഗം ഫാ. ജോസഫ് ട്രാന്റെ കൊലപാതകിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു.

വൈദികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്പ്രചരിപ്പിക്കപ്പെടുന്ന അപവാദങ്ങളുടെ പശ്ചാത്തലത്തിലാണ്പ്രതിയെക്കുറിച്ചുള്ള
വിശദവിവരങ്ങൾ ഉൾക്കൊളളിച്ചുകൊണ്ട് രൂപത നേതൃത്വം പ്രസ്താവന ഇറക്കിയത്.കോൺടും രൂപതാധ്യക്ഷൻ ബിഷപ് അലോഷ്യസാണ്പത്രപ്രസ്താവനയിലൂടെ കൊലപാതകവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിച്ചത്.വാൻ കിയെൻ എന്ന വ്യക്തിയാണ് വൈദികനെ കൊലപ്പെടുത്തിയത്, കത്തോലിക്കാകുടുംബാംഗമാണ് പ്രതി. മാതാപിതാക്കൾ വിശ്വാസികളും കരുണയുള്ളവരുമാണ്.വാനും അങ്ങനെയാണ്. രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമാണ് പ്രതിക്കുള്ളത്. എന്നാൽ ചില സമയങ്ങളിൽ കുടുംബത്തിന് തന്നെ അസ്വസ്ഥത സമ്മാനിക്കുന്ന പ്രകൃതമാണ് വാന്റേത്. കുടുംബാംഗങ്ങളെ പലപ്പോഴും മർദ്ദിക്കാറുമുണ്ട്, മനോരോഗം പ്രകടിപ്പിക്കുന്നതിനാൽ വിവാഹത്തിന് കുടുംബാംഗങ്ങൾ തടസ്സം നില്ക്കുന്നത് ഇയാളെ കോപാകുലനാക്കിയിട്ടുമുണ്ട്. കൃഷിയും മോട്ടോർ ബൈക്ക് റിപ്പയറിംങുമാണ് ജോലി.

വൈദികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്പ്രചരിപ്പിക്കപ്പെടുന്ന അപവാദങ്ങൾ അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group