പരിസ്ഥിതി സംരക്ഷണ തൊഴിൽ പദ്ധതിയുമായി ആലപ്പുഴ രൂപത

വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദമായ രീതിയിൽ ആലപ്പുഴയിലെ തൊഴിൽ സംരംഭങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ രൂപതാ സോഷ്യൽ സർവ്വീസ്‌ സൊസൈറ്റിയുടെ(ADS) ആഭിമുഖ്യത്തിൽ ചെത്തി, കാറ്റാടി ബീച്ചിനു സമീപം ‘ആലപ്പി കൊയർ പോട്ട്സ്‌’ എന്ന സംരംഭത്തിന് തുടക്കം കുറിച്ചു.

ഈ സംരംഭത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ആലപ്പുഴ രൂപത മെത്രാൻ ഡോ. ബിഷപ്പ്‌ ജയിംസ്‌ ആനാപ്പറമ്പിൽ നിർവ്വഹിച്ചു. ചകിരി ഉപയോഗിച്ച്‌ പരിസ്ഥിതിക്ക്‌ അനുകൂലമായ ചെടിച്ചട്ടികളും മറ്റ്‌ പാത്രങ്ങളും നിർമ്മിച്ച്‌ വിതരണം ചെയ്യുന്ന പദ്ധതിയാണിത്‌. പാരിസ്ഥിതിക സൗഹാർദമായ ഈ തൊഴിൽ പദ്ധതിയിലൂടെ അനേകർക്ക് വരുമാന മാർഗം കണ്ടെത്താൻ കഴിയുമെന്ന് ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group