വലിയ കുടുംബങ്ങളുടെ പ്രാധാന്യത്തെ വിളിച്ചോതി വീണ്ടും ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : കുടുംബവർഷാചരണസമാപനത്തിന്റെയും രൂപതാ പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെയും ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടന്ന സംഗമത്തില്‍ നാലും അതില്‍ കൂടുതല്‍ മക്കളുമുള്ള 201 കുടുംബങ്ങളാണ് പങ്കെടുത്തത്. സംഗമത്തില്‍ ഒന്‍പതാമത് ഗര്‍ഭിണിയായ അമ്മയും പങ്കെടുത്തുവെന്നത് ശ്രദ്ധേയമായി. സംഗമത്തില്‍ പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും ഒരു ഗ്രാം സ്വര്‍ണ്ണം വീതം സമ്മാനിച്ചു. മൊത്തം ആയിരത്തിലധികം പേരാണ് സംഗമത്തില്‍ പങ്കുചേര്‍ന്നത്.

പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് സിജോയ് വർഗീസ് മുഖ്യാതിഥിയായിരിന്നു. ക്ലാസ്, ശില്പശാല, പാനൽ ചർച്ച, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ, പൊതുസമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പ്രശസ്ത പള്‍മനോളജിസ്റ്റും അറിയപ്പെടുന്ന പ്രോലൈഫ് പ്രവർത്തകനുമായ ഡോ. അബ്രാഹം ജോസഫ് ക്ലാസ് നയിച്ചു. കുട്ടികൾക്കുള്ള വിവിധ പരിപാടികൾ ജീസസ് യൂത്ത് മിനിസ്ട്രി നടത്തി. ഡോ. റെജു വർഗീസിന്റെ നേതൃത്വത്തിൽ രൂപതയിലെ എല്ലാ സംഘടനകളെയും സംയോജിപ്പിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group