കോതമംഗലം രൂപതയുടെ രൂപതദിനം ഇന്ന്…

കോതമംഗലം രൂപതയുടെ രൂപതദിനം ഇന്ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥടനാ കേന്ദ്രത്തിൽ നടത്തക്കും രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ഉച്ചകഴിഞ്ഞു 2.30 നു അർപ്പിക്കപ്പെടുന്ന സമൂഹബലിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം കേരള സഭാ നവീകരണത്തിന്റെ രൂപതാതല ഉദ്ഘാടനവും, കുടുംബ വർഷത്തിന്റെ സമാപനവും അഭിവന്ദ്യ പിതാവ് നിർവഹിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്യും. രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. സമൂഹത്തിന്റെ നാനാതുറകളിൽ പ്രശംസനീയമായ സംഭാവനകൾ നൽകിയ രൂപതാംഗങ്ങളായവരെ ആദരിക്കും. സമ്മേളന മധ്യേ രൂപതാ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ രൂപതദിനാചരണം സമാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group