ദിലീപ് കേസിൽ ബിഷപ്പിന്റെ പേര് വലിച്ചിഴക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതികരണവുമായി നെയ്യാറ്റിൻകര രൂപത..

നെയ്യാറ്റിൻകര: ചലച്ചിത്രതാരം ദിലീപുമായി ബന്ധപ്പെട്ട കേസിൽ നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ പേര് വലിച്ചിഴച്ചതിൽ ശക്തമായ പ്രതികരണവുമായി നെയ്യാറ്റിൻകര രൂപത. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപുമായോ ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെടലുകൾ നടത്തിയെന്ന് ആരോപിച്ച വ്യക്തിയുമായോ ബിഷപ്പിന് യാതൊരു ബന്ധവുമില്ലെന്ന് വികാരിജനറൽ മോൺ. ജി ക്രിസ്തുദാസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ഒരു സമൂഹത്തിന്റെ നേതാവ് എന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ബിഷപ്പിനെ അപകീർത്തിപ്പെടുത്താനാണ് ഇത്തരമൊരു ആരോപണമെന്ന് രൂപതയുടെ പത്രക്കുറിപ്പിൽ പറയുന്നു. ബിഷപ്പിന്റെ പേര് ഇത്തരം കേസുകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പത്രക്കുറിപ്പ് അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group