32 മലയാളികളായ അൽമായർക്ക് ദൈവശാസ്ത്രത്തിൽ ഡിപ്ലോമാ ബിരുദം

ചിക്കാഗോ: 32 മലയാളികളായ അൽമായർക്ക് ദൈവശാസ്ത്രത്തിൽ ഡിപ്ലോമാ ബിരുദം.
ചിക്കാഗോ സീറോ മലബാർ രൂപതാംഗങ്ങളായ ഇവർ കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപഠനത്തിന്റെ അംഗീകാരത്തോടെ ചിക്കാഗോ സീറോ മലബാർ രൂപതാ മതബോധന വിഭാഗം നടത്തുന്ന മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ബിരുദം നേടിയവരിൽ 17 പേർ മതാധ്യാപകരാണ്. പഠിതാക്കളിൽ ആറു ദമ്പതിമാർ ഉണ്ടായിരുന്നതും ശ്രദ്ധേയമായി. കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയിൽ നടന്ന ചടങ്ങിൽ ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ബിരുദധാരികൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ചിക്കാഗോ രൂപതാ ചാൻസിലറും രൂപതാ മതബോധന ഡയറക്ടറുമായ റവ. ഡോ. ജോർജ് ദാനവേലിൽ, സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

ചിക്കാഗോ രൂപതിലെ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ ദൈവശാസ്ത്ര ബിരുദം നേടിയ രണ്ടാമത്തെ ബാച്ചാണിത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group