തിരുക്കുടുംബത്തി ന്റെ രൂപം സാത്താൻ ആരാധകർ വികൃതമാക്കി

ഫ്ളോറിഡായിൽ തിരുക്കുടുംബത്തിന്റെ രൂപങ്ങൾക്ക് നേരെ ആക്രമണം വ്യാപകമാകുന്നു.

സാത്താൻ ആരാധകരാണ് ഇതിന് പിന്നിലെന്നാണ് സംശയം. തിരുക്കുടുംബത്തിന്റെ മൂന്നു രൂപങ്ങളാണ് വികൃതമാക്കപ്പെട്ടത്. ഹോളി ഫാമിലി കാത്തലിക് ചർച്ചിലെ രൂപങ്ങൾക്കാണ് ഇപ്രകാരം സംഭവിച്ചത്. രാജ്യമെങ്ങും ക്രൈസ്തവ ആരാധനാലയ ങ്ങളിലെ തിരുസ്വരൂപങ്ങൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഇത്.ഹൃദയഭേദകവും വളരെ നിരാശാജനകവുമായ സംഭവം ആണ് ഇതെന്ന് ഹോളി ഫാമിലി കത്തോലിക്ക ചർച്ച് അഡ്മിനിസ്ട്രേറ്റർ പാറ്റി ലോംബർഡോ പ്രതികരിച്ചു.

സാത്താനിക് പ്രതീകങ്ങളും എഴുത്തുകളും കറുത്ത പെയ്ന്റ കൊണ്ട് സാത്താന് സ്തുതി എഴുതിക്കൊണ്ടാണ് തിരുസ്വരൂപങ്ങൾ വികൃതം ആക്കിയിരിക്കുന്നത്.

ദേവാലയത്തിലെ സുരക്ഷാ ക്യാമറകളിൽ മൂന്നു വ്യക്തികളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group