ദിവ്യകാരുണ്യവും സക്രാരിയും മോഷ്ടിച്ചു

വാഷിംങ്ടൺ: ഹൈഡസിലെ മേരിലാന്റ് കത്തോലിക്കാ ദേവാലയത്തിൽ നിന്ന്
ദിവ്യകാരുണ്യത്തോടു കൂടി സക്രാരി മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സെന്റ് ജോൺ ദ ഇവാഞ്ചലിസ്റ്റ് കത്തോലിക്കാ ദേവാലയത്തിലെ വികാരി ഫാ. പെറ്റെ ലിറ്റേറൽ ആണ് ഈ വാർത്ത അറിയിച്ചത്.

ദേവാലയത്തിന്റെ വാതിൽ തകർത്താണ് അക്രമി അകത്തു കയറിയത്. കുർബാനയ്ക്ക് തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സക്രാരി കാണാനില്ലെന്ന സത്യം വൈദികൻ അറിഞ്ഞത്. ക്യാമറയില്ലാത്തതിനാൽ
മോഷ്ടാവിനെക്കുറിച്ച് സൂചനകളും ലഭ്യമല്ല. മോഷണശ്രമം മാത്രമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.

സ്വർണ്ണം പൂശിയ സക്രാരിയായിരുന്നു. ഇരുപതിനായിരത്തോളം യുഎസ് ഡോളർ നഷ്ടം ഇതുമൂലം സംഭവിച്ചിട്ടുണ്ടെന്നും ദേവാലയാധികാരികൾ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group