ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്രൊ​​​വി​​​ന്‍​സാ​​​യി റ​വ. ഫാ.ഡോ. ​ജോ​സ​ഫ് ക​യ്പ്പയി​ല്‍ ചുമതലയേറ്റു

ദി​​​വ്യ​​​കാ​​​രു​​​ണ്യ മി​​​ഷ​​​ന​​​റി സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പു​​​തി​​​യ പ്രൊ​​​വി​​​ന്‍​സാ​​​യ എം​​​സി​​​ബി​​​എ​​​സ് പ​​​രം പ്ര​​​സാ​​​ദ് പ്രൊ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​റാ​​​യി റ​​​വ. ഡോ.​ ​​ജോ​​​സ​​​ഫ് ക​​​യ്പ്പ​​​യി​​​ല്‍ ചുമതലയേറ്റു.

ഡോ. ​​​ജോ​​​സ​​​ഫ് പ​​​തി​​​യാ​​​മൂ​​​ല, ഫാ. ​​​ആ​​​ന്‍റോ പു​​​തു​​​വ, ഫാ. ​​​ജോ​​​ര്‍​ജ് ക​​​ണ്ണം​​​പ്ലാ​​​ക്ക​​​ല്‍, ഡോ. ​​​ഫ്രാ​​​ന്‍​സി​​​സ് കൊ​​​ടി​​​യ​​​ന്‍ എ​​​ന്നി​​​വ​​രെ കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രായും നിയമിച്ചു.
ഡോ. ​​​സൈ​​​മ​​​ണ്‍ ചി​​​റ​​​മേ​​​ല്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഓ​​​ഡി​​​റ്റ​​​റു​​​മാ​​​ണ്.

ആ​​​ലു​​​വ ചു​​​ണ​​​ങ്ങം​​​വേ​​​ലി​​​യി​​​ലു​​​ള്ള ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍, പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഡ​​​ല​​​ഗേ​​​റ്റ് മാ​​​ര്‍ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന പ്ര​​​വി​​​ശ്യാ​​​സം​​​ഘ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ന്ന​​​ത്.

റ​​​വ.​ ഡോ. ​​ജോ​​​സ​​​ഫ് ക​​​യ്പ്പ​​​യി​​​ല്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ജീ​​​വാ​​​ല​​​യാ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​ലോ​​​സ​​​ഫി പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി ശു​​​ശ്രൂ​​​ഷ ചെ​​​യ്തു​​​വ​​​രു​​​മ്പോ​​​ഴാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.റോ​​​മി​​​ലെ ഗ്രി​​​ഗോ​​​റി​​​യ​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍ നി​​​ന്ന് ത​​​ത്വ​​​ശാ​​​സ്ത്ര​​​ത്തി​​​ല്‍ അദ്ദേഹം ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​യിട്ടുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group