ഉക്രേനിയൻ ജനതയെ മറക്കരുത് : മാർപാപ്പാ

വത്തിക്കാൻ: യുദ്ധം മൂലം ദുരിതത്തിൽ കഴിയുന്നു ഉക്രേനിയൻ ജനതയെ മറക്കരുതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ഉക്രൈനിൽ വീണ്ടും നടക്കുന്ന റഷ്യൻ അധിനിവേശത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മാർപാപ്പായുടെ ഓർമ്മപ്പെടുത്തൽ.

ജൂൺ 19-ന് വത്തിക്കാനിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനയ്ക്കു ശേഷമാണ് പാപ്പാ വീണ്ടും ഉക്രൈൻ ജനത അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ലോകത്തെ ഓർമ്മിപ്പിച്ചത്.

“ഉക്രൈനിൽ തുടർന്നു കൊണ്ടിരിക്കുന്ന റഷ്യൻ അധിനിവേശം അഞ്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നാല് മാസം പിന്നിടുകയാണ്. അവിടെ ദുരിതത്തിൽ കഴിയുന്ന ഉക്രേനിയൻ ജനതയെ ആരും മറക്കരുത്. ഉക്രേനിയൻ ജനതക്കു വേണ്ടി എന്താണ് നമ്മൾ ചെയ്യുന്നതെന്ന് എല്ലാവരും ഹൃദയത്തിൽ ചോദിക്കണം” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group