വിളക്കുകളിൽ വിശ്വാസത്തിന്റെ എണ്ണ തീരാൻ അനുവദിക്കരുത് : മാർപാപ്പാ

ഒരു കുടുംബമെന്ന നിലയിലും വ്യക്തികളെന്ന നിലയിലും വിശ്വാസത്തിന്റെ യാത്രയിൽ മുന്നോട്ട് പോകണം എന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

പോർച്ചുഗലിൽ നിന്നും എത്തിയ ദെ മെല്ലോ കുടുംബത്തിലെ 140 പേരുമായി വത്തിക്കാനിൽ കൂടികാഴ്ച്ച നടത്തി സംസാരിക്കുകയായിരുന്നു മാർപാപ്പാ.

ദെ മെല്ലോ കുടുംബത്തെ കാണുമ്പോഴും, കുടുംബങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴും 133 ആം സങ്കീർത്തനം ഓർമ്മ വരുന്നുവെന്ന് പറഞ്ഞ പാപ്പാ അവിടെ സൂചിപ്പിച്ചിരിക്കുന്ന എണ്ണ ഐക്യത്തിന്റെ കൂട്ടായ്മയിലായിരിക്കുന്നതിന്റെ സന്തോഷത്തിന്റെ മനോഹരമായ ചിത്രമാണെന്നും എന്നാൽ നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും പരിശുദ്ധാത്മാവിലൂടെ കുടുംബങ്ങളിലും സഭയിലും ലോകത്തിലും ഐക്യം സാധ്യമാക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ പ്രതിരൂപം കൂടിയാണ് എണ്ണയെന്നും പാപ്പാ ഓർമ്മപ്പെടുത്തി. “നിങ്ങളുടെ വിളക്കുകളിൽ വിശ്വാസത്തിന്റെ എണ്ണ തീരാൻ അനുവദിക്കരുത്” എന്ന് പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group