ബിഷപ്പിന്റെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യരുത് മോൻസ് ​​ ജോ​​സ​​ഫ് MLA

കോട്ടയം :സാ​​മൂ​​ഹ്യ തി​ന്മ​​ക​​ൾ സ​​മൂ​​ഹ​​ത്തി​​ൽ വ്യാ​​പി​​ക്കു​​ന്ന​​തി​​ൽ ആ​​ശ​​ങ്ക പ്ര​​ക​​ടി​​പ്പി​​ച്ച് ക്രൈ​​സ്ത​​വ സ​​ഭാ വി​​ശ്വാ​​സി​​ക​​ളോ​​ടു പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ന​​ട​​ത്തി​​യ പ്ര​​സം​​ഗം ദു​​ർ​​വ്യാ​​ഖ്യാ​​നം ചെ​​യ്തു വി​​വാ​​ദം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ന് ഒ​​രു വി​​ഭാ​​ഗം ന​​ട​​ത്തി​​യ നീ​​ക്കം തി​​ക​​ച്ചും നി​​ർ​​ഭാ​​ഗ്യ​​ക​​ര​​മാ​​ണെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​നും പ്ര​​തി​​പ​​ക്ഷ ചീ​​ഫ് വി​​പ്പു​​മാ​​യ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ പറഞ്ഞു.ധ​​ർ​​മി​​ക മൂ​​ല്യ​​ങ്ങ​​ൾ​​ക്കു വി​​ല ക​​ൽ​​പ്പി​​ക്കു​​ന്ന ക്രൈ​​സ്ത​​വ സ​​ഭ ധാ​​ർ​​മി​​ക അ​​ധഃ​പ​​ത​​ന​​ത്തി​​നെ​​തി​​രേ ജാ​​ഗ്ര​​ത പാ​​ലി​​ക്കേ​​ണ്ട​​തി​​ന്‍റെ അ​​നി​​വാ​​ര്യ​​ത​​യാ​​ണ് ബി​​ഷ​​പ് ജോസഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​ത്. ഇ​​ക്കാ​​ര്യം നേ​​രാ​​യ മാ​​ർ​​ഗ​​ത്തി​​ൽ വി​​ല​​യി​​രു​​ത്തി​​യാ​​ൽ വി​​വാ​​ദ​​ങ്ങ​​ൾ അ​​വ​​സാ​​നി​​ക്കു​​മെ​​ന്നു മോ​​ൻ​​സ് ജോ​​സ​​ഫ് ചൂ​​ണ്ടി​​ക്കാ​​ട്ടി.ക്രൈ​​സ്ത​​വ – ഹൈ​​ന്ദ​​വ – ഇ​​സ്‌ലാം മ​​ത​​മൈ​​ത്രി​​യു​​ടെ​​യും മ​​നു​​ഷ്യ സാ​​ഹോ​​ദ​​ര്യ​​ത്തി​​ന്‍റെ​​യും ഉ​​റ​​ച്ച​​തും ഉ​​ദാ​​ത്ത​​വു​​മാ​​യ നി​​ല​​പാ​​ടാ​​ണ് ബി​​ഷപ് എ​​ന്നും സ്വീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്.ഇ​​തോ​​ടൊ​​പ്പം ക്രൈ​​സ്ത​​വ സ​​ഭാ വി​​ശ്വാ​​സി​​ക​​ളു​​ടെ ജീ​​വി​​ത വീ​​ക്ഷ​​ണ​​ത്തി​​ൽ പു​​ല​​ർ​​ത്തേ​​ണ്ട​​തും സം​​ര​​ക്ഷി​​ക്കേ​​ണ്ട​​തു​​മാ​​യ മൂ​​ല്യാ​​ധി​​ഷ്ഠി​​ത നി​​ല​​പാ​​ടു​​ക​​ളെ​​ക്കു​​റി​​ച്ച് സ​​ഭാ​​ത്മ​​ക​​മാ​​യി ബി​​ഷ​​പ് വി​​ശ​​ദീ​​ക​​രി​​ച്ച​​തി​​നെ കു​​റ്റ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന​​വ​​ർ വ​​സ്തു​​ത​​ക​​ൾ വി​​സ്മ​​രി​​ക്കു​​ന്ന​​താ​​യി​​ട്ടു മാത്രമേ കാ​​ണാ​​ൻ ക​​ഴി​​യു​​ക​​യു​​ള്ളൂ. ബി​​ഷ​​പ് ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യോ​​ട് മു​​ഖ്യ​​മ​​ന്ത്രി​​യും പ്ര​​തി​​പ​​ക്ഷ നേ​​താ​​വും ന​​ട​​ത്തി​​യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളോ​​ട് വി​​യോ​​ജി​​പ്പു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.പാ​​ലാ കു​​രി​​ശു​​പ​​ള്ളി ക​​വ​​ല​​യി​​ൽ എ​​സ്എം​​വൈ​​എം ന​​ട​​ത്തി​​യ ഉ​​പ​​വാ​​സ പ്രാ​​ർ​​ഥനാ യ​​ജ്ഞ​​ത്തി​​ൽ മോ​​ൻ​​സ് ജോ​​സ​​ഫ് പങ്കെടു ത്തു. ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പി​​താ​​വി​​നെ സ​​ന്ദ​​ർ​​ശി​​ച്ച് ഐ​​ക്യ​​ദാ​​ർ​​ഢ്യ നി​​ല​​പാ​​ട് അദ്ദേഹം നേ​​രി​​ട്ട് അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group