ക്രിസ്തുമസ് സന്തോഷത്തിൽ “ഉക്രൈനിലെ കുട്ടികളെ മറക്കരുത്” : മാർപാപ്പ

ലോകം ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കുന്ന ക്രിസ്തുമസ് ആഘോഷത്തിലേക്ക് കടക്കുമ്പോൾ യുദ്ധത്തിന്റെ വേദന അനുഭവിക്കുന്ന ഉക്രൈനിലെ കുട്ടികളെ മറക്കരുതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

യു​​​ദ്ധം മൂ​​​ലം അ​​​വി​​​ടു​​​ത്തെ കു​​​ട്ടി​​​ക​​​ൾ ഒ​​​ട്ടേ​​​റെ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​താ​​​യി പോ​​​ൾ ആ​​​റാ​​​മ​​​ൻ ഹാ​​​ളി​​​ലെ പ്ര​​​തി​​​വാ​​​ര പൊ​​​തു​​​ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. റോ​​​മി​​​ലെ ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലും ജീ​​​വ​​​കാ​​​രു​​​ണ്യ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഞാ​​​ൻ ക​​​ണ്ട യു​​​ക്രെ​​​യ്ൻ കു​​​ട്ടി​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ചി​​​രി​​​ക്കാ​​​ൻ പോ​​​ലും ക​​​ഴി​​​യാ​​​ത്ത മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. ഒ​​​രു കു​​​ട്ടി​​​ക്കു ചി​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​താ​​​​​​വു​​​ക​​​യെ​​​ന്ന​​​ത് എ​​​ത്ര ദുഃ​​​ഖ​​​ക​​​ര​​​മാ​​​ണ്. യു​​​ദ്ധ​​​ത്തി​​​ന്റെ മു​​​റി​​​വു​​​ക​​​ൾ അ​​​വ​​​ർ ഉ​​​ള്ളി​​​ൽ വ​​​ഹി​​​ക്കു​​​ന്നു. ശൈ​​​ത്യ​​​കാ​​​ല​​​ത്ത് ചൂ​​​ടും വൈ​​​ദ്യു​​​തി​​​യും മ​​​റ്റ് അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​മി​​​ല്ലാ​​​തെ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന യു​​​ക്രെ​​​യ്ൻ​​കാ​​​രെ ന​​​മ്മ​​​ൾ ക്രി​​​സ്തുമ​​​സ് കാ​​​ല​​​ത്തു സ്മ​​​രി​​​ക്ക​​​ണം -​​മാ​​​ർ​​​പാ​​​പ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group