സന്യസ്തരെ അവഹേളിക്കുന്ന കക്കുകളി നാടകം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും കേരള സ്റ്റോറി എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനെതിരേ പ്രതികരിക്കുകയും ചെയ്യുന്ന ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് അപകടകരവും ആശങ്കാജനകവുമാണെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കക്കുകളി നാടക പ്രദർശനത്തിന് പിന്തുണ കൊടുക്കുന്ന ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്കാരിക പ്രവർത്തകരും കളവ് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കേരള സ്റ്റോറി എന്ന പേരിൽ സിനിമ പ്രദർശനത്തിന് തയാറാകുമ്പോൾ അതിനെതിരേ വലിയ പ്രതിഷേധം സംഘടിപ്പിക്കാൻ ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുകയാണ്. ജനാധിപത്യ രാജ്യത്ത് തുല്യനീതി നടപ്പിലാക്കേണ്ടവർ പ്രീണന രാഷ്ട്രീയം കളിക്കുന്നതു കേരളത്തിന്റെ മത-സാംസ്കാരിക മേഖലയ്ക്കു വലിയ ഭീഷണിയാണെന്നും യോഗം വിലയിരുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group