ഡോ. ​തോ​മ​സ് ജെ. ​നെറ്റോ​യു​ടെ മെ​ത്രാ​ഭി​ഷേ​കം നാ​ളെ നടക്കും

ഡോ. ​​​തോ​​​മ​​​സ് ജെ. ​​​ നെ​റ്റോ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പാ​​​യി നാളെ അ​​​ഭി​​​ഷി​​​ക്ത​​​നാ​​​കും.

ഇ​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ ഡോ.​​​ആ​​​ർ.​​​ ക്രി​​​സ്തു​​​ദാ​​​സും ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ മോ​​​ണ്‍. സി. ​​​ജോ​​​സ​​​ഫും അ​​​റി​​​യി​​​ച്ചു.വെ​​​ട്ടു​​​കാ​​​ട് പ​​​ള്ളി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ചെ​​​റു​​​വെ​​​ട്ടു​​​കാ​​​ട് സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ ഗ്രൗ​​​ണ്ടി​​​ൽ വൈ​​​കു​​​ന്നേ​​​രം 4.45ന് ​​​പ്ര​​​ദ​​​ക്ഷി​​​ണം ആ​​​രം​​​ഭി​​​ക്കും.

അ​​​ഞ്ചി​​​ന് മെ​​​ത്രാ​​​ഭി​​​ഷേ​​​ക ക​​​ർ​​​മ്മങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​കും. ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ ​​​പാ​​​ക്യം മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും.

ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​മ്പിൽ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബി​​​ഷ​​​പ് ഡോ. ​​​വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, കോ​​​ട്ട​​​യം ആർച്ച് ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, കൊ​​​ച്ചി ബി​​​ഷ​​​പ് ഡോ. ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, ആ​​​ല​​​പ്പു​​​ഴ ബി​​​ഷ​​​പ് ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ, വി​​​ജ​​​യ​​​പു​​​രം ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തേ​​​ച്ചേ​​​രി​​​ൽ, കൊ​​​ല്ലം ബി​​​ഷ​​​പ് ഡോ. ​​​പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി, കോ​​​ട്ടാ​​​ർ ബി​​​ഷ​​​പ് ഡോ. ന​​​സ്രൈ​​​ൻ സൂ​​​സെ തു​​​ട​​​ങ്ങി​​​യ 20 ൽ ​​​അ​​​ധി​​​കം ബി​​​ഷ​​​പ്പു​​​മാ​​​ർ സ​​​ഹ കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും.

മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​നി​​​ധി ആർച്ച് ബിഷപ് ലി​​​യോ​​​ബോ​​​ൾ​​​ഡ് ജി​​​റേ​​​ലി പ​​​ങ്കെ​​​ടു​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group