ഗർഭഛിദ്രത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന് വൈദികൻ ഉൾപ്പെടെ മൂന്ന് പ്രോ ലൈഫ് പ്രവർത്തകർക്ക് ജയിൽ ശിക്ഷ

ഗർഭഛിദ്രത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന് വൈദികൻ ഉൾപ്പെടെ മൂന്ന് പ്രോ ലൈഫ് പ്രവർത്തകർക്ക് 90 ദിവസത്തെ ജയിൽ ശിക്ഷ വിധിച്ച് യു.എസ് കോടതി.

വൈറ്റ് പ്ലെയിൻസിലെ ഗർഭച്ഛിദ്ര ക്ലിനിക്കിൽ അതിക്രമിച്ച് കയറിയെന്ന കുറ്റത്തിന് ഫാ. ഫിഡെലിസ് മോസിൻസ്‌കി, മാത്യു കനോലി, വില്യം ഗുഡ്മാൻ എന്നിവർക്കാണ് കോടതി ജയിൽ ശിക്ഷ വിധിച്ചത്.

2021 നവംബറിലാണ് ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത്. തുടർന്ന്, മാസങ്ങൾ നീണ്ട വാദത്തിനുശേഷം കഴിഞ്ഞ മാർച്ചിൽ ഇവരെ കോടതി കുറ്റവാളികളായി വിധിച്ചിരുന്നു. അതിന്റെ ശിക്ഷയാണ് ഇക്കഴിഞ്ഞ ദിവസം കോടതി പ്രഖ്യാപിച്ചത്. തടവുശിക്ഷയ്ക്കു പുറമെ 750 ഡോളർ പിഴയും ഇവർ അടയ്‌ക്കേണ്ടതുണ്ടെന്ന് ‘റെഡ് റോസ് റെസ്‌ക്യൂ’ പ്രസ്താവനയിൽ അറിയിച്ചു.

‘നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്നവർക്ക് അയ്യോ കഷ്ടം, ഗർഭച്ഛിദ്രത്തെ അവകാശം എന്ന് വിളിക്കുന്നവർക്ക് അയ്യോ കഷ്ടം,’ എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് ഫാ. ഫിഡെലിസ് കോടതി വിധിയോട് പ്രതികരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group