ഈസ്റ്റര്‍ സ്ഫോടനം: മുന്‍ ദേശീയ പോലീസ് തലവനെ ചോദ്യം ചെയ്തു തുടങ്ങി..

കൊളംബോ: ശ്രീലങ്കയിൽ 2019 ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിരോധത്തില്‍ അനാസ്ഥ കാട്ടിയെന്നകുറ്റം നേരിടുന്ന മുന്‍ ദേശീയ പോലീസ് തലവന്‍ പുനിത് ജയസുന്ദരയെ ചോദ്യം ചെയ്തു തുടങ്ങി.ആക്രമണം നടന്നകാലത്ത് പ്രതിരോധമന്ത്രാലയം സെക്രട്ടറിയായിരുന്ന ഹേമസിരി ഫെര്‍ണാണ്ടോയ്‌ക്കെതിരേയും സമാനമായ കുറ്റo ചുമത്തിയിട്ടുണ്ട്.

270 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട മൂന്നു കേസുകളാണ് ആദ്യഘട്ടത്തില്‍ കോടതി പരിഗണിക്കുന്നത്.ഇതേത്തുടര്‍ന്ന് ഇരുവരേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ രണ്ടുപേരും ജാമ്യത്തിലാണിപ്പോള്‍. അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനാസ്ഥയാണ് ആക്രമണത്തിന് അവസരമൊരുക്കിയത് എന്നാണ് ഇരുവരുടേയും നിലപാട്.

2019 ഏപ്രില്‍ 21നു ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് മരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group