ഈസ്റ്റർ ദിന സ്ഫോടനം: അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണ അഭ്യർത്ഥിച്ച് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്

2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ബോംബാക്രമണത്തിൽ നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണ അഭ്യർത്ഥിച്ച് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്.ബോംബ് സ്ഫോടനം നടന്നിട്ട് മൂന്ന് വർഷം പിന്നിടുമ്പോഴും ഇതുവരെയും ആക്രമണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടക്കുകയോ, പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല. അതിനാൽ അന്വേഷണത്തിനു വേണ്ടി ശ്രീലങ്കൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കൊളംബോ ആർച്ചുബിഷപ്പായ കർദ്ദിനാൾ രഞ്ജിത്ത് മാൽക്കം അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണ ആവശ്യപ്പെട്ടിരിക്കുകയാണ്.

ആക്രമണങ്ങൾ നടത്തിയത് സ്വദേശീയ തീവ്രവാദ സംഘടനകളാണെന്നാണ് വാദം. എന്നാൽ ഐഎസും ശ്രീലങ്കൻ സർക്കാർ ഉദ്യോഗസ്ഥരും ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കർദ്ദിനാൾ പറയുന്നത്.നാല് ജഡ്ജിമാരും മൂന്ന് വിദഗ്ധസമിതികളും രണ്ട് വ്യത്യസ്ത കമ്മീഷനുകളും ഏകദേശം മൂന്നു വർഷത്തോളമായി ഈ കേസ് അന്വേഷിക്കുന്നുണ്ട്. ഇസ്ലാമിക തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ശുപാർശ. എന്നാൽ ഹിന്ദു അല്ലെങ്കിൽ ബുദ്ധസംഘടനകളെ കുറിച്ച് അവരുടെ റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. അതിനാൽ യുഎൻ മനുഷ്യാവകാശ കൗൺസിലിനു മുന്നിൽ ഹാജരായാണ് കർദ്ദിനാൾ അന്വേഷണത്തിനു വേണ്ടി അന്താരാഷ്ട്ര പിന്തുണ ആവശ്യപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group