ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണം; എം.പി റിഷാദ് ബത്തിയുദ്ദീനും സഹോദരനും അറസ്റ്റില്‍.

2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ഭീകരാക്രമണം നടത്തിയ സംഭവത്തില്‍ പാര്‍ലമെന്റ് അംഗവുo സഹോദരനും അറസ്റ്റില്‍.അഖില സിലോണ്‍ മക്കള്‍ പാര്‍ട്ടി നേതാവും എംപിയുമായ റിഷാദ് ബത്തിയുദ്ദീനും സഹോദരന്‍ റിയാജും ആണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.ഭീകരാക്രമണ കേസില്‍ അറസ്റ്റ് വൈകുന്നതിനെതിരേ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ റോമന്‍ കത്തോലിക് കര്‍ദ്ദിനാള്‍ മാല്‍കോം രംഗത്ത് വന്നിരുന്നു. ഇതിനുശേഷം മൂന്നു ദിവസം കഴിഞ്ഞാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭീകരപ്രവര്‍ത്തന നിരോധന നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടനത്തിൽ 279 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group