വിദ്യാഭ്യാസം പ്രത്യാശയുടെയും ശുശ്രൂഷയുടെയും ജ്വാല: ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി : വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് മാർപാപ്പയുടെ വീഡിയോ സന്ദേശം.മിലാനിലെ തിരുഹൃദയ നാമധേയത്തിലുള്ള കത്തോലിക്കാ സർവ്വകലാശാലയിലേക്കയച്ച വീഡിയോ സന്ദേശത്തിലാണ് മാർപാപ്പാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളെ ഓർമ്മിപ്പിച്ചത്.

ശതാബ്ദി ആഘോഷത്തിൽ സർവ്വകലാശാലയിലെ എല്ലാ ജീവനക്കാരോടും, വിദ്യാർത്ഥികളോടും ഒപ്പം സന്തോഷത്തിൽ താനും പങ്കു ചേരുന്നുവെന്നും വീഡിയോ സന്ദേശത്തിൽ പാപ്പാ പറഞ്ഞു.

ആധുനിക പ്രതിസന്ധികളെ അതിജീവിക്കുന്നതിന് പുതിയ ചിന്താ മാതൃകകൾ സ്വീകരിക്കാൻ വിദ്യാർത്ഥികളോട് മാർപാപ്പാ ആവശ്യപ്പെട്ടു.അഗ്നി എന്ന പ്രതീകത്തിൽ നിന്ന് തന്റെ വിചിന്തനം ആരംഭിച്ച പാപ്പാ വിദ്യാഭ്യാസം ഒഴിഞ്ഞ പാത്രങ്ങളെ നിറക്കുന്നതല്ല, തീ ജ്വലിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കിയ ആയിരക്കണക്കിനു പൂർവ്വവിദ്യാർത്ഥികൾ ഈ സർവ്വകലാശാലയുടെ ജ്വാല തലമുറകളിലേക്ക് കൈമാറിയിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group