പ്രഗൽഭരായ രണ്ട് മാർപാപ്പമാരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് എട്ട് വർഷം

തിരുസഭയെ നയിച്ച പ്രഗൽഭരായ മാർപാപ്പമാരായിരുന്ന വി. ജോൺ പോൾ രണ്ടാമനെയും വി. ജോൺ ഇരുപത്തി മൂന്നാമനെയും വിശുദ്ധരായി പ്രഖ്യാപിച്ചിട്ട് എട്ട് വർഷം പൂർത്തിയായി.

2014 ഏപ്രിൽ 27 ന് ഫ്രാൻസിസ് പാപ്പായാണ് ഇരുവരെയും വത്തിക്കാനിൽ വച്ച് വിശുദ്ധരായി പ്രഖാപിച്ചത്.

“പരിശുദ്ധാത്മാവിനോട് തികഞ്ഞ അനുസരണം കാണിക്കുന്ന വ്യക്തിയായായിരുന്നു വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ. അദ്ദേഹം സഭയ്ക്ക് ഒരു ഇടയനും വഴികാട്ടിയുമായിരുന്നു” -നാമകരണവേളയിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞു. വി. ജോൺപോൾ രണ്ടാമൻ പാപ്പായെ ഫ്രാൻസിസ് പാപ്പാ വിളിക്കുന്നത് ‘കുടുംബത്തിന്റെ പാപ്പാ’ എന്നാണ്. എപ്പോഴും ക്ഷമിക്കുന്ന, സ്നേഹിക്കുന്ന ദൈവത്തിന്റെ കരുണയുടെ രഹസ്യത്തിലേക്ക് പ്രവേശിക്കാനാണ് ഇരുമാർപാപ്പമാരും നമ്മെ പഠിപ്പിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ അന്ന് പറഞ്ഞിരുന്നു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 3,00,000 ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ഇരു മാർപാപ്പമാരെയും വിശുദ്ധരായി പ്രഖ്യാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group