ന്യൂനപക്ഷ സ്കോളർഷിപ്പിന് അർഹരായവർ അപേക്ഷിക്കുക…

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സ്‌കോളർഷിപ്പുകളിൽ നിലനിന്ന 80:20 എന്ന അനുപാതം കോടതി വിധിയിലൂടെ ഇപ്പോൾ നമുക്ക് 40.87 % ഉള്ളത്. അതായത് മുമ്പ് ലഭിച്ചിരുന്നതിൻ്റെ ഇരട്ടിയായി ഇവയുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. അപേക്ഷകരുടെ എണ്ണം കുറഞ്ഞു പോയാൽ അനുപാതം വീണ്ടും കുറയ്ക്കാൻ സാധ്യതയുണ്ട്. അതിനാൽ അർഹതയുള്ളവരെ കണ്ടെത്തി കൃത്യമായി അപേക്ഷകൾ സമർപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ.

*സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ സ്കോളർഷിപ്പുകൾ…

1. സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്

ഡിഗ്രി, പിജി, പ്രഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്ക്, പ്രതിവർഷം 5000-7000, അല്ലെങ്കിൽ 13000 രൂപ ഹോസ്റ്റൽ ഫീസ്. ( കോടതി വിധി പ്രകാരം ഈ സ്കോളർഷിപ്പ് എല്ലാ വിഭാഗം ന്യൂനപക്ഷങ്ങൾക്കും ഇനി മുതൽ ലഭിക്കും).

2. പ്രഫ.ജോസഫ് മുണ്ടശേരി അവാർഡ്.
SSLC, +2, VHSE, Full A+കാർക്ക് 10000 രൂപ

3. CA/CWA/ CS കമ്പനി സെക്രട്ടറി വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15000 രൂപ

4. IAS കോച്ചിംഗ് വിദ്യാർത്ഥികൾക്ക് പ്രതിവർഷം
കോഴ്സ് ഫീ 2000 രൂപ, ഹോസ്റ്റൽ ഫീ10000 രൂപ

5. ഡോ.എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ്
പോളിടെക്നിക് വിദ്യാർത്ഥികൾക്ക് പ്രതിവർഷം 6000 രൂപ

6. മദർ തെരേസ സ്കോളർഷിപ്പ്
നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ വിദ്യാർത്ഥികൾക്ക് I5000 രൂപ.(ബിഎസ് സി നഴ്സിംഗുകാർക്ക് ഇല്ല. )

7. സ്വകാര്യ ഐ.റ്റി.ഐകളിൽ ഫീസ് റീ ഇമ്പേഴ്സ്മെൻ്റ് സ്കീം.

ഐടിഐ കോഴ്സുകൾക്ക് ഒരു വർഷ കോഴ്സിന് 10000 രൂപയും രണ്ടു വർഷ കോഴ്സിന് 20000 രൂപയും ലഭിക്കും.

കൂടുതൽ വിവരങ്ങൾ www.minoritywelfare.kerala.gov.in.
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കേന്ദ്ര സർക്കാറിൻ്റെ ന്യൂനപക്ഷ സ്കോളർഷിപ്പുകളായ
പ്രീമെട്രിക്
പോസ്റ്റ് മെട്രിക്
മെറിറ്റ് കം മീൻസ്
ബീഗം ഹസ്രത് മഹൽ*
എന്നീ നാഷണൽ സ്കോളർഷിപ്പുകൾക്ക് അർഹരായവരെ കണ്ടെത്തി NOV 15 മുൻപായി അപേക്ഷ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group