എല്ലാ കാലത്തും ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വരാണ് തൊ​ഴി​ലാ​ളി​ക​ൾ : മാ​ർ ജോസഫ് പെ​രു​ന്തോ​ട്ടം

എല്ലാ കാലത്തും സമൂഹത്തിൽ ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വരാണ് തൊ​ഴി​ലാ​ളി​ക​ളെന്ന് ആർച്ച് ബിഷപ്പ് മാ​ർ ജോസഫ് പെ​രു​ന്തോ​ട്ടം.ച​​ങ്ങ​​നാ​​ശ്ശേരി അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള കേ​​ര​​ള ലേ​​ബ​​ർ മൂ​​വ്മെ​​ന്‍റ് (കെഎൽഎം)​​സം​​ഘ​​ടി​​പ്പി​​ച്ച റാ​​ലി​​യും സം​​ഗ​​മ​​വും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സം​​ഘ​​ശ​​ക്തി​​യും തൊ​​ഴി​​ലി​​ന്‍റെ മാ​​ഹാ​​ത്മ്യ​​വും വി​​ളി​​ച്ച​​റി​​യി​​ച്ച മെ​​യ് ദി​​ന സ​​ന്ദേ​​ശ റാ​​ലി​​യി​​ലും സ​​മ്മേ​​ള​​ന​​ത്തി​​ലും നൂ​​റി​​ലേ​​റെ​ യൂ​​ണി​​റ്റു​​ക​​ളി​​ൽ നി​​ന്നു​​ള്ള ആ​​യി​​ര​​ക്ക​​ണ​​ക്കിനു പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ് പ്ര​​ത്യേ​​ക വേ​​ഷ​​വി​​ധാ​​ന​​ങ്ങ​​ളണിഞ്ഞ് അ​​ണി​​ചേ​​ർ​​ന്ന​​ത്.

അ​​ര​​മ​​ന​​പ്പ​​ടി​​യി​​ൽ​​ നി​​ന്ന് ആ​​രം​​ഭി​​ച്ച റാ​​ലി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. കെ​എ​​ൽ​​എം അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക്ക​​ള​​ത്തി​​ന് പ​​താ​​ക കൈ​​മാ​​റി.

പാ​​രി​​ഷ് ഹാ​​ളി​​ൽ ചേ​​ർ​​ന്ന സ​​മ്മേ​​ള​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തൊ​​ഴി​​ലും തൊ​​ഴി​​ലാ​​ളി​​യും സ​​മൂ​​ഹ​​ത്തി​​ന്‍റെ പ്ര​​ധാ​​ന ശ​​ക്തി​​യാ​​ണെ​​ന്നും മ​​നു​​ഷ്യ സ​​മൂ​​ഹ​​ത്തെ വ​​ള​​ർ​​ത്തു​​ന്ന​​തും നി​​ല​​നി​​ർ​​ത്തു​​ന്ന​​തും അ​​ധ്വാ​​ന​​വ​​ർ​​ഗ​​മാ​​ണെ​​ന്നും തൊ​​ഴി​​ലാ​​ളി​​ക​​ൾ എ​​ന്നും ആ​​ദ​​രി​​ക്ക​​പ്പെ​​ടേ​​ണ്ട​​വ​​രാ​​ണെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം പ​​റ​​ഞ്ഞു.

വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ.​​പി.​​കെ. ജ​​യ​​ശ്രീ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group