കോവിഡ് 19: ആഗോള മരണ സംഖ്യ 3 ദശലക്ഷം കടന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ മാർപാപ്പയുടെ നിർദേശം

കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങൾ 3 ദശലക്ഷം കടന്നതായി പുതിയ റിപ്പോർട്ട്.
മരണസംഖ്യ 2 ദശലക്ഷത്തിൽ എത്താൻ ഒരു വർഷമെടുത്തു. അതേ സമയം മറ്റൊരു ദശലക്ഷമാകാൻ വെറും 3 മാസമെടുത്തു എന്നതാണ് ഇപ്പോൾ ആശങ്കയ്ക്ക് വക വച്ചിരിക്കുന്നത്.രോഗവ്യാപന നിരക്ക് 3 വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ത്വരിതഗതിയിലാണ് എന്നതും ആശങ്കപ്പെടേണ്ട വസ്തുതയാണ്. ഇന്ത്യ, ഇറ്റലി, ബ്രിട്ടൺ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ അതിവേഗമാണ് രോഗവ്യാപനം.അതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാനും വാക്സിനുകളുടെ വിതരണം കാര്യക്ഷമമാക്കുവാനും വത്തിക്കാനിൽ മാർപാപ്പ നിർദേശം നൽകിയിട്ടുണ്ട്. ലോകത്താകമാനം കോവിഡ് വർധിക്കുന്നതിലുള്ള ആശങ്കകളും മാർപാപ്പ പ്രകടിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group