യുക്രെയ്നിൽ പോരാട്ടം അവസാനിപ്പിക്കുക കർദിനാൾ പിയത്രോ പരോളിൻ.

യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശം അവസാനിപ്പിച്ച് സമാധാനത്തിന്റെ മാർഗ്ഗo പിൻതുടരുവാൻ റഷ്യൻ വിദേശകാര്യമന്ത്രിയോട് അഭ്യർത്ഥിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ.

കഴിഞ്ഞ ദിവസം ഈ ആവശ്യമുന്നയിച്ചു കൊണ്ട് കർദിനാൾ റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലാവ്റോവുമായി ടെലിഫോൺ സംഭാഷണo നടത്തി.

സമാധാനത്തിനായുള്ള പാപ്പയുടെ അഭ്യർത്ഥന ആവർത്തിച്ചു കൊണ്ട് ഏത് തരത്തിലുള്ള മധ്യസ്ഥതയ്ക്കും പരിശുദ്ധ സിംഹാസന ത്തിന്റെ സന്നദ്ധത കർദിനാൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗപ്രദമെന്ന് കരുതുന്ന ഏത് തരത്തിലുള്ള മധ്യസ്ഥതയ്ക്കും പരിശുദ്ധ സിംഹാസനം തയ്യാറാണെന്ന് കർദ്ദിനാൾ വീണ്ടും വ്യക്തമാക്കി.

സായുധ ആക്രമണങ്ങൾ അവസാനിപ്പിക്കാനും പൗരൻമാർക്കും രക്ഷാപ്രവർത്തകർക്കും വേണ്ടിയുള്ള മാനുഷിക ഇടനാഴികൾ സുരക്ഷിതമാക്കാനും സായുധ അക്രമത്തിന് പകരം ചർച്ചകൾ നടത്താനും കർദ്ദിനാൾ ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടു. സമാധാനത്തിനായുള്ള ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ സാധ്യമായതെല്ലാം ചെയ്യാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സന്നദ്ധത വീണ്ടും ഉറപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group