അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കുക: സീറോമലബാർ അൽമായ ഫോറം സെക്രട്ടറി

കൊച്ചി: നാർക്കോട്ടിക് ജിഹാദി ലൗജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിൽ അനാവശ്യമായ വിവാദങ്ങൾ ഒഴിവാക്കുവാൻ ആവശ്യപ്പെട്ട് സീറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി.

കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് കത്തോലിക്കാ സഭയുടെ തലവൻ എന്ന നിലയിലും സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ എന്ന നിലയിലും ഒരു ആത്മീയപിതാവ് എന്ന നിലയിലും മക്കൾക്ക് നൽകുന്ന ആത്മീയോപദേശമാണ് എട്ടു നോമ്പ് തിരുനാളിനോടനുബന്ധിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് മർത്ത് മറിയം തീർത്ഥാടന കേന്ദ്രത്തിൽ നടത്തിയത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിനകത്തും പുറത്തുമുള്ള സഭാംഗങ്ങളും അജപാലകരും ഉയർത്തിയ ഉൽക്കണ്ഠകളാണ് അഭിവന്ദ്യപിതാവ് പങ്കുവച്ചത്. ക്രൈസ്തവ കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം എന്ന നിലയിൽ ഇത്തരം ഉപദേശങ്ങൾ സഭയിൽ സാധാരണമാണ്. എന്നാൽ അതിലെ പരാമർശങ്ങളെ വിവാദമാക്കാൻ ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും നടത്തുന്ന അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദേശപരമായ യാതൊരു പ്രസ്താവനയും പിതാവ് നടത്തിയിട്ടില്ലെന്നും ടോണി ചിറ്റിലപ്പള്ളി പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രീതിയാണ് സഭയ്ക്ക് ഉള്ളതെന്നും മത സ്പർദ്ധ ഉണ്ടാകുന്ന യാതൊന്നും സഭാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ലെന്നും, എന്നാൽ സാമൂഹിക വിപത്തിനെതിരെ സഭ എക്കാലവും പ്രതികരിക്കുമെന്നും
ടോണി ചിറ്റിലപ്പള്ളി പറഞ്ഞു.അതിനാൽ പിതാവിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ഇപ്പോഴുണ്ടായിരിക്കുന്ന എല്ലാ അനാവശ്യ വിവാദങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group