ലോകജനതയെ മാതാവിന്റെ ആർദ്രമായ മാതൃത്വത്തിന് ഭരമേല്പിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി :ഫാത്തിമായിലെ പരിശുദ്ധ അമ്മയുടെ അവസാന പ്രത്യക്ഷീകരണത്തിന്റെ ദിവസമായ ഒക്ടോബർ 13-ന് വിശ്വാസികളെ എല്ലാവരെയും മാതാവിന്റെ ആർദ്രമായ മാതൃത്വത്തിന് ഭരമേല്പിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു. ഫാത്തിമയിലെ കന്യക എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ, സ്വർഗ്ഗസ്ഥയായ ദൈവമാതാവിന് നിങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു എന്നും, നിങ്ങളുടെ ജീവിതയാത്രയിൽ, ഒരു അമ്മയുടെ ആർദ്രതയോടെ അവൾ നിങ്ങളെ അനുഗമിക്കട്ടെ എന്നും നിങ്ങളുടെ ജീവിതത്തിലെ പരീക്ഷണങ്ങളിൽ അവൾ നിങ്ങൾക്ക് ആശ്വാസമാകട്ടെയെന്നും മാർപാപ്പാ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group