‘എറൈസ് 2022’ – യുവജന നേതൃസംഗമത്തിൽ മാർപാപ്പാ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി

ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി റോമിൽ നടക്കുന്ന യുവജന നേതൃസംഗമം ‘എറൈസ് 2022’ൽ പങ്കെടുക്കുന്ന യുവജന പ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി.അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്‌ട്രേലിയയിലെ മെൽബൺ, യു.കെയിലെ ഗ്രേറ്റ് ബ്രിട്ടൺ എന്നീ സീറോ മലബാർ രൂപതകളുടെയും യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നേതൃസംഗമത്തിൽ 70 യുവജന ശുശ്രൂഷകരാണ് പങ്കെടുക്കുന്നത്. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം അതത് രാജ്യങ്ങളിൽ നിന്നുള്ള ബിഷപ്പുമാരുടെ സാന്നിധ്യവും സംഗമത്തിന്റെ സവിശേഷതയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group