തീരദേശ ജനതയുടെയും മലയോര ജനതയുടെയും പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണo: മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

തീരദേശ ജനതയുടെയും മലയോര ജനതയുടെ യും പ്രശ്നങ്ങൾക്ക് ശാശ്വതവുമായ പരിഹാരം കാണണമെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ മലങ്കര കത്തോലിക്ക സുറിയാനി സഭയുടെ 92-ാമത് പുനരൈക്യ വാർഷികത്തോടനു ബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടലോരങ്ങളിലും മലയോരങ്ങളിലും കഴിയുന്നവർ നേരിടുന്ന വെല്ലുവിളികളോടും വേദനകളോടും നാം താദാത്മ്യപ്പെടുകയാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു.

അതിജീവനത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ എല്ലാ പിന്തുണയും നൽകും. സർക്കാർ ഇടപെടേണ്ട സാഹചര്യങ്ങളിൽ ഇടപെടുകയും ജനങ്ങൾക്കു സംരക്ഷണം ഉറപ്പാക്കുകയും വേണം. ഓരോ ദിവസവും കരയെ കടലെടുക്കുന്ന പ്രതിഭാസം കണ്ടുവരുന്നു. തങ്ങളുടെ സ്വത്തുവകകളും ആരാധനാലയവുമെല്ലാം കടലെടുക്കുന്ന ഒരു ഘട്ടത്തിൽ അതിജീവന പോരാട്ടം നടത്തുന്ന കടലോരത്തെ കുടുംബങ്ങളെ ചേർത്തു നിർത്താൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group