ഏകീകൃത കുർബാന എറണാകുളം – അങ്കമാലി അതിരൂപതയിൽ ഉ​ട​ന​ടി നടപ്പാക്കണം : മാര്‍ത്തോമാ നസ്രാണി സംഘം സമ്മേളനം

ഏകീകൃത കുർബാന എറണാകുളം-അങ്കമാലി അതിരൂപതയിലെ ക​ത്തീ​ഡ്ര​ലു​ക​ള്‍,തീർത്ഥാടന കേ​ന്ദ്ര​ങ്ങ​ള്‍, പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, ആ​ശ്ര​മ​ങ്ങ​ള്‍, കന്യാസ്ത്രീ​ മ​ഠ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ട​ന​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് മാ​ര്‍ത്തോ​മാ ന​സ്രാ​ണി സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​മു​ള്ള സീ​റോ മ​ല​ബാ​ര്‍ സ​ഭാ വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ സ​മ്മേ​ള​നം ആ​വ​ശ‍്യ​പ്പെ​ട്ടു.

എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ഫാ.​ജോ​ര്‍ജ് മു​ണ്ട​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​വും ശ​രി​യു​ടെ പ്ര​ബോ​ധ​ന​ങ്ങ​ളും പ​ക​രാ​ന്‍ മാ​ര്‍ത്തോ​മാ സ്ലീ​ഹാ​യു​ടെ ശി​ഷ്യ​രാ​യ ന​മു​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടോ​ണി ചി​റ്റി​ല​പ്പി​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി​രു​ന്നു. ക​ണ്‍വീ​ന​ര്‍ റെ​ജി ഇ​ള​മ​ത സ​ന്ദേ​ശം ന​ല്കി. മാ​ത്യു ഇ​ല്ലി​ക്ക​ന്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group