പിതാവായ ദൈവത്തിൽ യൂറോപ്പ് അടിയുറച്ച് വിശ്വസിക്കണം: “വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി

വത്തിക്കാൻ സിറ്റി : പിതാവായ ദൈവത്തിൽ യൂറോപ്പ് അടിയുറച്ച് വിശ്വസിക്കണമെന്നും, യൂറോപ്പ് ജനത ക്രൈസ്തവ വിശ്വാസത്തിന്റെ വേരുകൾ കണ്ടെത്തി തിരിച്ചുപോകണമെന്ന ആഹ്വാനവുമായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ.അൽസാസിന്റെ മധ്യസ്ഥയായ സെന്റ് ഒഡീലിന്റെ 1300-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് സ്ട്രാസ്ബർഗ് കത്തീഡ്രലിൽ ദിവ്യബലിയർപ്പിക്കവെയാണ് കർദിനാൾ പറഞ്ഞത്.പല യൂറോപ്യൻ രാജ്യങ്ങളിലെയും ജനനനിരക്ക് കുറയുന്നതിനെ കുറിച്ചുള്ള ആശങ്ക ഫ്രാൻസിസ് പാപ്പ പങ്കുവെച്ച കാര്യവും അദ്ദേഹം പരാമർശിച്ചു. യൂറോപ്യൻ യൂണിയന്റെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ റോബർട്ട് ഷൂമാനെപ്പോലുള്ളവരെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്ത സാഹോദര്യത്തിന്റെ പാതയിൽനിന്ന് ആരംഭിച്ച യൂറോപ്പ് അതിന്റെ ക്രിസ്ത്യൻ പൈതൃകം വീണ്ടും കണ്ടെത്തുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group