കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളിൽ ഉക്രൈന് വേണ്ടി പ്രാർത്ഥനകൾ അർപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ

കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ദിനമായ ഇന്ന് ഉക്രെയിനിൽ സമാധാനം പുന:സ്ഥാപിക്കപ്പെടുന്നതിന് വേണ്ടി ദൈവതിരുമുൻപിൽ പ്രാർത്ഥയോടെ ആയിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങളിലെ വിശ്വാസികൾ.

ഉക്രൈനിൽ സമാധാനം പുലരുക എന്ന പ്രത്യേക നിയോഗത്തിന് വേണ്ടി എല്ലാ ദൈവാലയങ്ങളിലും ദിവ്യകാരുണ്യ ആരാധന നടത്തുവാൻ യൂറോപ്യൻ മെത്രാൻ സമിതി ആഹ്വാനം ചെയ്തതിനെ തുടർന്നാണ് ഈ പ്രത്യേക പ്രാർത്ഥന ദിനാചരണം നടക്കുന്നത്.

കർത്താവ് ഉക്രെയ്നു സമാധാനം നൽകുമെന്നു പ്രാർത്ഥിക്കുന്നതിനായി കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിനത്തിൽ നമുക്ക് ദിവ്യകാരുണ്യത്തിനു മുമ്പിൽ ആയിരിക്കാം എന്ന് യൂറോപ്യൻ ബിഷപ്പ് കോൺഫ്രൻസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2022 ഉക്രേനിയൻ കത്തോലിക്കർക്കായി വിശുദ്ധ കുരിശിന്റെ വർഷമായി പ്രഖ്യാപിച്ച ഉക്രെയ്നിലെ റോമൻ കത്തോലിക്കാ ബിഷപ്പുമാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രാർത്ഥനാ ദിനാചരണം നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group