വ്യക്തിപരമായ ദൈവാനുഭവത്തില്‍ നിന്നാണ് സുവിശേഷ പ്രഘോഷണം ഉടലെടുക്കേണ്ടത് : മാർപാപ്പ

വത്തിക്കാൻ സിറ്റി: വ്യക്തിപരമായ ദൈവാനുഭവത്തോടും, വിനയത്തോടും ലാളിത്യത്തോടും കൂടെ ഒരു കൂട്ടായ്മയായി സുവിശേഷ പ്രഘോഷണം നിർവഹിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

പോള്‍ ആറാമന്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ട ബുധനാഴ്ചയിലെ പൊതു കൂടിക്കാഴ്ചയിലാണ് വിജയകരമായ സുവിശേഷ പ്രഘോഷണത്തിന്റെ താക്കോല്‍ എന്താണെന്ന് ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചത്. വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അധ്യായത്തിലെ തിരുവചനങ്ങള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു പാപ്പയുടെ വിശദീകരണം. സുവിശേഷ പ്രഘോഷണത്തിന്റെ വിജയം അടങ്ങിയിരിക്കുന്നത് അത് വിനയത്തോടും ലാളിത്യത്തോടും കൂടെ, ഒരു കൂട്ടായ്മയായി നിര്‍വഹിക്കുന്നതിലാണെന്നും അല്ലാതെ ഭൗതിക സന്നാഹങ്ങളുടെ പെരുപ്പത്തിലല്ലെന്നും പാപ്പ വ്യക്തമാക്കി. വ്യക്തിപരമായ ദൈവാനുഭത്തില്‍ നിന്നാണ് സുവിശേഷ പ്രഘോഷണം ഉടലെടുക്കേണ്ടത്. എല്ലാത്തരം ദൈവശുശ്രുഷകളുടെയും അടിസ്ഥാനം ഇതുതന്നെയാണെങ്കിലും സുവിശേഷപ്രഘോഷണത്തില്‍ ഇത് സവിശേഷ സ്ഥാനം വഹിക്കുന്നുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ക്രിസ്തുവിനോട് കൂടെ സഞ്ചരിക്കുന്ന ഒരുവനാണ് സുവിശേഷം പ്രഘോഷിക്കാന്‍ സാധിക്കുക എന്നത് തിരിച്ചറിയേണ്ട ഒരു കാര്യമാണെന്ന് പാപ്പ എടുത്ത് പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group