സ്നേഹത്തിന്റെ സാക്ഷ്യമാണ് സുവിശേഷവൽക്കരണം : മാർപാപ്പാ

സ്നേഹത്തിന്റെ സാക്ഷ്യമാണ് സുവിശേഷവൽക്കരണമെന്നും വ്യക്തിപരമായ പ്രവർത്തനമായി അതിനെ കാണരുതെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

സുവിശേഷം നാം മറ്റുള്ളവരിലേക്ക് എങ്ങനെ പകരും എന്ന ചോദ്യത്തിന് ഉത്തരമായി വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സാഹോദര്യത്തിന്റെ സാക്ഷികളായി പ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്ത പാപ്പാ അത് സാധ്യമാകുന്ന വഴികളെ കുറിച്ചും ഓർമിപ്പിച്ചു.

“മികച്ച അജപാലന പദ്ധതികൾ വികസിപ്പിക്കുന്നതിലൂടെയും പദ്ധതികൾ ആവിഷ്കരണം ചെയ്യുന്നതിലൂടെയും ജനങ്ങളെ ഒരുമിപ്പിക്കുവാൻ കഴിയും. സഹോദരനായി ഓടിയെത്തുവാൻ കഴിയുന്നില്ലയെങ്കിൽ അവിടെ സുവിശേഷ ദൗത്യം പുരോഗമിക്കുന്നില്ല” പാപ്പാ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group